HOME
DETAILS

വൃക്കരോഗികളുടെ പേരില്‍ വ്യാജ പിരിവ്; അറസ്റ്റിലായത് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ്

  
backup
June 09 2016 | 06:06 AM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

മുക്കം: വൃക്കരോഗികളുടെ ചികിത്സക്കെന്ന വ്യാജേന പിരിവ് നടത്തുന്നതിനിടെ കൊടുവള്ളി പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയ നാലംഗ സംഘത്തില്‍ പെട്ട പന്നിക്കോട് എരഞ്ഞിമാവ് കൊല്ലിക്കുന്നേല്‍ സെബാസ്റ്റ്യന്‍ (41) ജമാഅത്ത് രാഷ്ട്രീയ സംഘടനയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെകൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി.
തെരഞെടുപ്പ് പ്രചാരണത്തിലും മറ്റും വെല്‍ഫയര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത് ഇയാളായിരുന്നു. ജനകീയനായി അറിയപ്പെടാന്‍ ശ്രമിച്ച സെബാസ്റ്റ്യന്‍ ഇതിന് മുന്‍പും ട്രസ്റ്റ് രൂപീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതും പാവപ്പെട്ട രോഗികളെ കാണിച്ച് ചികിത്സയുടെ പേരില്‍ നടത്തിവന്ന നിരവധി തട്ടിപ്പുകളുടെയും ചുരുളഴിയുന്നു.
ആറ് വര്‍ഷം മുന്‍പ് വയനാട്ടില്‍ നിന്ന് വന്ന് കുടുംബസമേതം എരഞ്ഞിമാവില്‍ താമസമാക്കിയ സെബാസ്റ്റ്യന്‍ ഏതാനും പേരെ ചേര്‍ത്ത് ഇവിടെ ജനകീയ സന്നദ്ധ ട്രസ്റ്റ് രൂപീകരിച്ചിരുന്നു.
നാട്ടുകാരായ ചിലരെ ഇതില്‍ ഉള്‍പ്പെടുത്തി. വൃക്കരോഗികള്‍ക്കു വേണ്ടി പണപ്പിരിവ് നടത്തുകയും രോഗികളെ സഹായിക്കുകയും ചെയ്തു. എന്നാല്‍ പിരിച്ചടുത്ത സംഖ്യയെക്കുറിച്ചോ രോഗികള്‍ക്ക് ചെലവഴിച്ചതിനെപ്പറ്റിയൊ കണക്കില്ല. യോഗം ചേരുന്നില്ല, കണക്കുകള്‍ പറയുന്നില്ല. നിര്‍ബന്ധിച്ച് യോഗം വിളിച്ചു ചേര്‍ത്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.


ട്രസ്റ്റിന്റെ ചെയര്‍മാനും സെക്രട്ടറിയും സെബാസ്റ്റ്യനും ഭാര്യയുമായിരുന്നു. ഇവരുടെ പേരിലായിരുന്നു ബാങ്ക് അക്കൗണ്ട്. ട്രസ്റ്റ് അംഗങ്ങളില്‍ നാട്ടുകാര്‍ക്ക് പരിചയമില്ലാത്തവരും ഉണ്ടായിരുന്നു. തട്ടിപ്പ് വ്യക്തമായപ്പോള്‍ നിര്‍ബന്ധത്തിന് വഴങ്ങി ട്രസ്റ്റ് പിരിച്ചുവിട്ട് ഓഫിസ് അടച്ചു പൂട്ടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
പാവപ്പെട്ട രോഗിയെ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കും. ചെറിയൊരു വിഹിതം രോഗിക്ക് നല്‍കുകയും ചെയ്യും. ഇതായിരുന്നു തട്ടിപ്പിന്റെ രീതിയെന്നു എരഞ്ഞിമാവ് 'കനിവ് ' സന്നദ്ധ സംഘടനാ ചെയര്‍മാന്‍ തേക്കുംകാട്ടില്‍ ജാഫര്‍ പറഞ്ഞു. തട്ടിപ്പിനായി ഇയാള്‍ പ്രദര്‍ശിപ്പിക്കുന്ന പാവം രോഗികള്‍ കണക്ക് ചോദിക്കാനും പറയാനും മുതിരില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 months ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago