മിംസില്‍ കേരളത്തിലെ ആദ്യത്തെ സംയോജിത പാലിയേറ്റീവ് കെയര്‍ വാര്‍ഡ് ആരംഭിച്ചു
കോഴിക്കോട്: സംയോജിത പാലിയേറ്റീവ് കെയര്‍ വാര്‍ഡ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആശുപത്രി എന്ന ബഹുമതി കോഴിക്കോട് ആസ്റ്റര്‍ മിംസിന്. ആസ്റ്റര്‍ മിംസ് ഓങ്കോളജി സെന്ററിന്റെ ഭാഗമായാണ് പുതിയ പാലിയേറ്റീവ് കെയര്‍ വാര്‍ഡ് ആരംഭിച്ചത്.
കാന്‍സര്‍പോലെ ജീവിതത്തില്‍ ഏറെ സഹനങ്ങള്‍ ആവശ്യമായതും രോഗവിമുക്തിയില്ലാത്തതുമായ രോഗങ്ങളില്‍, വേദനയും മനംപിരട്ടലും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം ജീവിതം ദു:സഹമാകുന്ന അവസരത്തില്‍, അവ രോഗിക്കും കുടുംബാംഗങ്ങള്‍ക്കും സഹിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പാലിയേറ്റീവ് ഓങ്കോളജി സ്പെഷലിസ്റ്റായ ഡോ. വിനീത റിജു പറഞ്ഞു.
വിവിധ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ പിന്തുണയും പ്രഫഷനല്‍ ചുറ്റുപാടും രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസകരമായിരിക്കുമെന്ന് ഡോ. നാരായണന്‍കുട്ടി വാര്യര്‍ ചൂണ്ടിക്കാട്ടി. പാലിയേറ്റീവ് സേവനത്തിനുവേണ്ടി സമര്‍പ്പിച്ച വാര്‍ഡ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ ആശുപത്രിയാണ് കോഴിക്കോട് മിംസ് എന്നതില്‍ അഭിമാനമുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. രാഹുല്‍ മേനോന് പറഞ്ഞു.
മീറ്റര്‍ ദൂരത്തു കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നതിനു 3.70 രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടു വര്‍ഷങ്ങളായെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."