ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നിപ്പ്, എന്‍.ഡി അപ്പച്ചനെ അനുകൂലിച്ചും പ്രതികൂലിച്ചും യുവനേതാക്കള്‍
കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ഇല്ലാതാക്കുന്ന നയസമീപനമാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പാര്‍ട്ടിയ്ക്ക് മുതല്‍ കൂട്ടാവേണ്ട യുവാക്കളെ ചില നേതാക്കള്‍ അകാരണമായി ഭയപ്പെടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറിമാരായ പി.പി റെനീഷ്, പി.ടി മുത്തലിബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിവുറ്റ യുവനേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കുകയും, തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഉന്മൂലനം ചെയ്യുവാന്‍ ഏത് കുല്‍സിത മാര്‍ഗ്ഗങ്ങളും സ്വീകരിക്കുകയാണ് ചില മുതിര്‍ന്ന നേതാക്കള്‍. ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. വ്യക്തിതാത്പര്യമാണ് ഇതിന് കാരണമെന്നും ജില്ലയിലെ പാര്‍ട്ടിയുടെ ശാപം ഈ മുതിര്‍ന്ന നേതാക്കളാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ എന്‍.ഡി അപ്പച്ചന്റെ ചില പ്രവര്‍ത്തികള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ഈ ആരോപണങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്ഗ്രസ്സ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റായ ബൈജു ചാക്കോയെയും മുന്‍ ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പറും കൂടി ആയ ബിനു ജേക്കബിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഇതിന് തെളിവാണെന്നും അവര്‍ അവകാശപ്പെട്ടു.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് പുറത്താക്കിയ ചില ആളുകളുടെ രഹസ്യയോഗത്തില്‍ ഡി.സി.സിയുടെ വിലക്ക് ലംഘിച്ച് രാത്രിയുടെ മറവില്‍ പങ്കെടുക്കുവാന്‍ പോയ എന്‍.ഡി അപ്പച്ചനെ യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെ തടയുകയായിരുന്നു. എന്നാല്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സൂധീരനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ നേതാക്കളെ പുറത്താക്കിയത്. വിമത പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നവരെ സംരക്ഷിക്കുന്ന ചില നേതാക്കളുടെ ചെയ്തികളാണ് ജില്ലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുണ്ടായ തോല്‍വികളുടെ മുഖ്യകാരണമെന്നും നേതാക്കള്‍ ആരോപിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അനുകൂല ഭരണസമിതി മുട്ടില്‍ പഞ്ചായത്തില്‍ ഉണ്ടാക്കാമെന്നിരിക്കെ പ്രസിഡന്റായി തന്റെ ഇഷ്ടക്കാരനെ കൊണ്ടുവരാന്‍ സാധിക്കാത്തതിനാലാണ് ഭരണം ഇടതിന്റെ കൈകളില്‍ കൊണ്ടെത്തിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചല്ല. 3000 വോട്ട് ഭൂരിപക്ഷം നേടേണ്ട മുട്ടില്‍ പഞ്ചായത്തില്‍ 2000ത്തോളം വോട്ടിന് യു.ഡി.എഫ് പുറകില്‍ പോയി. എന്‍.ഡി അപ്പച്ചന്റെ തട്ടകമായ വാഴവറ്റയില്‍ പോലും മുന്‍പൊന്നും ഇല്ലാത്തവിധം വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിന്റെ ചുമതല എന്‍.ഡി അപ്പച്ചനായിരുന്നു. ഇത്തരം വസ്തുതകള്‍ ഗൗരവമായി നിലനില്‍ക്കെ പാര്‍ട്ടിക്ക് മുതല്‍ കൂട്ടാവേണ്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ശക്തമായ നിലപാടെടുക്കുമെന്നും അവര്‍ അറിയിച്ചു.
അന്വേഷണ കമ്മീഷനെ വയ്ക്കാനോ, വിശദീകരണം ചോദിക്കാനോ തയ്യാറാവാതെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിയ്ക്കും അഖിലേന്ത്യ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ജില്ലയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ഇത്തരം നേതാക്കള്‍ക്കെതിരെ കൂട്ടായ്മ സംഘടിപ്പിക്കുവാനും തയ്യാറാവുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."