HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിങ് സെന്റര്‍ കല്‍പ്പറ്റയില്‍ തുടങ്ങി
backup
June 09 2016 | 06:06 AM
കല്‍പ്പറ്റ: കര്‍ണാടക കെ.എസ്.ആര്‍.ടി.സിയെ മാതൃകയാക്കി കേരള ആര്‍.ടിസിയും സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ടിക്കറ്റ് ബുക്കിങ് സംവിധാനം തുടങ്ങി. വയനാട്ടിലെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിങ് സെന്റര്‍ കല്‍പ്പറ്റ പറമ്പത്ത് ട്രാവല്‍സുമായി ചേര്‍ന്ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ആരംഭിച്ചു.
ഈ സെന്ററില്‍ കേരള കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ ഉള്‍പ്പെട്ട എല്ലാ സര്‍വിസുകളുടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക്‌ചെയ്യാം.
കര്‍ണാടക കെ.എസ്.ആര്‍.ടി.സി മൂന്ന് വര്‍ഷം മുമ്പെ തന്നെ അവരുടെ ടിക്കറ്റ് ബുക്കിങ് സെന്ററായി പറമ്പത്ത് ട്രാവല്‍സിനെ നിയോഗിച്ചിരുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍: 04936-203850
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."