സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്; നിയമനങ്ങളിലെ അഴിമതി അന്വേഷിക്കണം
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ വിവിധ തസ്തികകളിലെ നിയമനത്തിനെതിരേ സി.പി.എമ്മും രംഗത്ത്. ബാങ്കില്‍ നടന്ന നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് റദ്ദ് ചെയ്ത് വിജിലന്‍സ് അന്വേഷിക്കണമെന്നുമാണ് നേതാക്കള്‍ ആവശ്യപെടുന്നത്.
ബാങ്കിലെ പ്യൂണ്‍, വാച്ച്മാന്, പാര്‍ട്ട്ടൈം സ്വീപ്പര്‍ തുടങ്ങിയ തസ്തികയിലെ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ 400 പേരാണ് പരീക്ഷക്ക് ഹാജരായത്. എന്നാല്‍ പരീക്ഷക്ക് ഹാജരായവരെ കബളിപ്പിച്ച് മുന്‍കൂര്‍ പണം വാങ്ങിയവര്‍ക്കായി ബാങ്ക് ഡയറക്ടറുടെ പുല്‍പ്പള്ളിയിലെ ക്ലിനിക്കില്‍ വച്ച് പരീക്ഷ നടത്തുകയും ഇതിന്റെ അടിസ്ഥാനാത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും സി.പി.എം നേതാക്കളായ ബത്തേരി ഏരിയകമ്മിറ്റി സെക്രട്ടറി ബേബി വര്‍ഗീസ്, ഏരിയകമ്മിറ്റി അംഗങ്ങളായ കെ.സി യോഹന്നാന്, കെ.കെ കുര്യക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തസ്തിക ഒന്നിന് 15 മുതല്‍ 20 ലക്ഷം രൂപവരെയാണ് ചോദിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇത് പുറത്ത് പറഞ്ഞതാണ്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ അഴിമതിക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റും ഡി.സി.സിയുടെ മുന്‍ ട്രഷററുമായകോണ്ഗ്രസ് നേതാവാണന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."