പറവൂരില്‍ പരക്കേ നാശനഷ്ടം
പറവൂര്‍: കാലവര്‍ഷം ആരംഭിച്ചതോടെ പറവൂരിലും സമീപ പ്രദേശങ്ങളിലും പരക്കെ നഷ്ടം. ശക്തമായ കാറ്റിലും മഴയിലുംചിറ്റാറ്റുകര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി രണ്ട് വീടുകള്‍തകര്‍ന്നു. ചിറ്റാറ്റുകരയുടെ മറ്റു പ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ മരങ്ങളും കടപുഴകിയിട്ടുണ്ട്. വടക്കേക്കര,കുഞ്ഞിത്തൈ,മൂത്തകുന്നം,കൂട്ടുകാട്,ഏഴിക്കര,പെരുമ്പടന്ന എന്നീ സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചു.
ചിറ്റാറ്റുകര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ പുതിയകാവ് ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് മാച്ചാംതുരുത്തില്‍ പൂമാലില്‍ ഗോപിനാഥിന്റെയും മൂന്നാം വാര്‍ഡില്‍നീണ്ടൂര്‍ മാവേലിപ്പടി പുളിക്കല്‍ നാരായണന്റെ മകള്‍ ശ്രീമതിയുടെയുംവീടുകളാണ് ഇന്നലത്തെ അതിശക്ത മഴയിലും കാറ്റിലും തകര്‍ന്നത്.
ഇരുവരുടെയും ഓടിട്ട വീടുകള്‍ വാസയോഗ്യമല്ലാത്ത വിധത്തില്‍തകര്‍ന്നുപോയി. മത്സ്യതൊഴിലാളിയായ പൂമാലില്‍ ഗോപിയും ഭാര്യ ബിന്ദുവുംരണ്ട് മക്കളും ഈസമയം വീട്ടില്‍ ഉണ്ടായിരുന്നു ആര്‍ക്കും അപകടങ്ങളോന്നുംസംഭവിച്ചിട്ടില്ല.
മാവേലിപ്പടി ശ്രീമതിയുടെ വീട് കാറ്റില്‍പെട്ട് നിലംപതിക്കുകയായിരുന്നു.ശ്രീമതിയും സഹോദരി പുഷ്പയും മാത്രമായിതാമസിക്കുന്ന വീടാണിത്. വീഴുമ്പോള്‍ ഇവര്‍ വീടിനകത്ത്ഉണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് പുറത്തോട്ട് ഇറങ്ങിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. ശ്രീമതിക്കും പുഷ്പക്കും ഭര്‍ത്താക്കന്മാര്‍ ഇല്ല.
നാശം സംഭവിച്ച സ്ഥലങ്ങളില്‍ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എംപി പോള്‍സണ്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആര്‍ സൈജന്‍,പഞ്ചായത്ത്‌മെമ്പര്‍ എം.എസ് സജീവ് എന്നിവര്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."