മഴക്കാലപൂര്‍വ്വ ശുചീകരണം: സി.പി.ഐ പ്രതിഷേധ മാര്‍ച്ച് 13ന്
കൊച്ചി: മഴക്കാലപൂര്‍വ ശുചീകരണത്തില്‍ കൊച്ചി നഗരസഭാ അധികൃതര്‍ പരാജയപ്പെട്ടെന്നാരോപിച്ച് സി.പി.ഐ 13ന് നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10.30നാണ് മാര്‍ച്ച്.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊച്ചി നഗരസഭയുടെ കീഴിലുള്ള ഡിവിഷനുകളില്‍ ശുചിത്വ മിഷന്, എന്‍.യു.എച്ച്.എം, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ ഭാഗമായി 40,000 രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് നഗരസഭ ഉദ്യോഗസ്ഥ തലത്തിലോ ജനപ്രതിനിധികളുടേയോ യോഗം ചേര്‍ന്നിട്ടില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ടി.സി സന്‍ജിത്ത് ആരോപിച്ചു. വെള്ളക്കെട്ടും കൊതുക് ശല്യവും രൂക്ഷമായതിന് പുറമെ ഓടകളിലെ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പേരണ്ടൂര്‍ കനാലിലെ മാലിന്യ നീക്കവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മഴക്കാല പൂര്‍വ ശുചീരകണത്തിന്റെ കാര്യത്തില്‍ നഗരസഭ കാണിച്ച അലംഭാവത്തിന്റെ ഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടിയന്തിരമായി നടക്കണമെന്നും അതിനായി നഗരസഭ എത്രയും വേഗം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടാണ് സി.പി.ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി എം പി രാധാകൃഷ്ണന്, സി എ ഷക്കീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."