വിഴിഞ്ഞം: ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്കി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. അഴിമതി നടന്നിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി.എന്‍ രാമകൃഷ്ണന് കമ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്കി. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സി.എ.ജിയുടെ കണ്ടെത്തലില്‍ ശരിയും തെറ്റുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷന്റെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിഴിഞ്ഞം തുറമുഖം അദാനി പോര്‍ട്സിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് വി.എസ് അച്യുതാനന്ദനാണ് ആദ്യം ആരോപണമുന്നയിച്ചത്. ഇതിനു പിന്നാലെ തുറമുഖ നിര്‍മാണത്തിനായി സര്‍ക്കാരും അദാനി പോര്‍ട്സും തമ്മിലുണ്ടാക്കിയ കരാര്‍ സംസ്ഥാനത്തിന്റെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോര്‍ട്ടും വന്നു. തുടര്‍ന്നാണ് ആരോപണങ്ങളുടെ വസ്തുത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വിസ് മുന്‍ ഉദ്യോഗസ്ഥന് പി.ജെ മാത്യു എന്നിവരായിരുന്നു കമ്മിഷന് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."