HOME
DETAILS

പ്രളയാനന്തര പുനര്‍നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നില്ല: മുഖ്യമന്ത്രി

  
backup
December 31 2018 | 19:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d-6

 

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണവും ദുരിതാശ്വാസവും ഇഴഞ്ഞു നീങ്ങുകയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ 13,311 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ 8,881 കുടുംബങ്ങള്‍ സ്വന്തമായി വീട് പുനര്‍നിര്‍മിക്കാന്‍ തയാറായിട്ടുണ്ട്. 6,546 കുടുംബങ്ങള്‍ക്ക് ഒന്നാം ഗഡു സഹായം നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യാന്തര മാനദണ്ഡപ്രകാരം സ്വയം മുന്നോട്ടു വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.
ബാക്കിയുള്ളവര്‍ക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു വിതരണം ചെയ്യും. പൂര്‍ണമായി തകര്‍ന്ന 2,000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള സഹകരണ മേഖലയുടെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാക്കി വീടുകള്‍ നിര്‍മിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത വീടു നഷ്ടപ്പെട്ട 1,075 കുടുംബങ്ങളുണ്ട്. ഇവര്‍ക്കായി സ്ഥലം കണ്ടെത്താന്‍ നടപടി സ്വീകരിച്ചു വരികയാണ്. റോഡ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യം, ജലവിഭവം, പരിസ്ഥിതി, ജീവനോപാധി, ഗതാഗതം, കൃഷി എന്നിവയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അതത് വകുപ്പുകള്‍ സെക്‌ടോറിയല്‍ രേഖ തയാറാക്കുന്നുണ്ട്. ഇന്ത്യാ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡിസൈനര്‍ റോഡുകളും ഗോവന്‍ മാതൃകയില്‍ നദികളിലെ ജലം തടഞ്ഞു നിര്‍ത്തുന്ന താല്‍കാലിക ഡാമുകളും പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കും. ഈ വിഷയങ്ങളിലെല്ലാം സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 2,43,162 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 15 ശതമാനം കേട് സംഭവിച്ച വീടുകള്‍ക്ക് 10,000 , 30 ശതമാനം കേട് സംഭവിച്ചവയ്ക്ക് 60,000 രൂപ വീതം പരിശോധന കൂടാതെ ഈ മാസം പത്തിനകം നല്‍കാന്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ബാക്കിയുള്ളവയുടെ പരിശോധന നടത്തി തുക നല്‍കും. അടിയന്തര സഹായമായി 6,87,000 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം 90 ദിവസത്തിനകം നല്‍കിയിരുന്നു. സമയം കഴിഞ്ഞ് അപേക്ഷ നല്‍കിയത് 1,12,385 പേരാണ്. ഇതില്‍ 1,11,873 പേരുടെ അപേക്ഷ തീര്‍പ്പാക്കി. ആലപ്പുഴയില്‍ 1,63,952 പേര്‍ക്ക് 10,000 രൂപ നല്‍കി. പിന്നീട് ലഭിച്ച 1,278 അപ്പീല്‍ അപേക്ഷകളാണ് ബാക്കിയുള്ളത്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശം ലഭിക്കാത്തതിനാല്‍ പണം നല്‍കാന്‍ കഴിയാതിരുന്ന അപേക്ഷകള്‍ ഇക്കൂട്ടത്തിലുണ്ട്. 1,162 വീടുകളാണ് ആലപ്പുഴയില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ 701 വീടുകള്‍ സ്വയം നിര്‍മിക്കാന്‍ ഉടമകള്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. 684 പേര്‍ക്ക് ആദ്യ ഗഡു നല്‍കി. എറണാകുളം ജില്ലയില്‍ 2,272 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 1,342 പേര്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ തയാറായിട്ടുണ്ട്. 1,329 പേര്‍ക്ക് ആദ്യ ഗഡു തുക നല്‍കി. 86,341 വീടുകള്‍ ഭാഗിയമായി തകര്‍ന്നു. നിശ്ചിത തിയതിക്ക് ശേഷം 30,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പലതും യോഗ്യതയില്ലാത്ത അപേക്ഷയാണെന്ന് കണ്ടെത്തി. പരിശോധനയ്ക്കായി 60 സംഘങ്ങളാണ് രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  22 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago