ജോബി ജോണിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കട്ടപ്പന: ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പ്രിയനേതാവ് ജോബി ജോണ്‍ വിടവാങ്ങി. യുവനേതാവിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ പ്രിയകൂട്ടുകാര്‍ വിങ്ങിപ്പൊട്ടി. ഇന്നലെ പുലര്‍ച്ചെ വീടിന് മുകളില്‍ മണ്ണും പാറയും ഇടിഞ്ഞുവീണുണ്ടായ ദുരന്തത്തിലാണ് എസ്. എഫ്. ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ മരിച്ചത്.
കാലവര്‍ഷക്കെടുതിയില്‍ മരിച്ച പ്രിയ നേതാവിനെ ഒരു നോക്കുകാണുവാന്‍ ആയിരങ്ങളാണ് ആശുപത്രിയിലും പൊതു ദര്‍ശനത്തിനും സംസ്കാരചടങ്ങുകളിലുമെത്തിയത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരും നാട്ടുകാരും എത്തി രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ട്രോളിയില്‍ ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇതോടെ ആശുപത്രിയും പരിസരവും ജനനിബിഡമായി. സമൂഹത്തിന്റെ നാനതുറയിലുള്ളവര്‍ ആശുപത്രിയിലെത്തി. പോസ്റ്റുമോര്‍ട്ടിത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജന്, പി എന്‍ വിജയന്, സി വി വര്‍ഗീസ്, കെ വി ശശി, വി വി മത്തായി, കെ എസ് മോഹനന്, എം എന്‍ മോഹനന്, സിപിഐ എം ഏരിയ സെക്രട്ടറി വി ആര് സജി, ജില്ലാ കമ്മിറ്റിയംഗം എന്‍ ശിവരാജന്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ പി സുമോദ്, ടോമി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പാതാക പുതപ്പിപ്പ് മൃതദേഹം ഏറ്റുവാങ്ങി.
പിന്നീട് കട്ടപ്പന മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ പൊതുദര്‍ശനത്തിന് വച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സംഘടന രംഗത്തെ പ്രമൂഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മൃദദേഹം എത്തിയതോടെ മുനിസിപ്പല്‍ ഓഫീസിന് മുന്‍വശം ജനങ്ങള്‍ തിങ്ങിനിറഞ്ഞു.
ഒരുമണിക്കുര്‍ ഇവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം സെന്റ് ജോണ്‍സ് ഹോസ്പ്പിറ്റലിന് സമീപത്തെ ബന്ധു വീട്ടില്‍. വൈകിട്ട് നാലുമണിയോടെ ജനാവലിയുടെ അകമ്പടിയോടെ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തി.
ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ എം ആഗസ്തി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്, കട്ടപ്പന നഗരസഭ ചെയര്മാന് ജോണി കുളപ്പള്ളി, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഷാന്ത് വി ചന്ദ്രന്, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആര്യ രാജന്, വിവിധ കക്ഷി നേതാക്കളായ ജോയി വെട്ടിക്കുഴി, ജോയി പെരുന്നോലി, മനോജ് എം തോമസ്, ബിജോ മാണി, ടി ആര് ശശിധരന്, വി ആര് ശശി, സി കെ മോഹനന്, കട്ടപ്പന നഗരസഭ കണ്‍സിലര്‍മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധകള്‍ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമൂഖര്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."