HOME
DETAILS

കാലവര്‍ഷക്കെടുതി നേരിടാന്‍ ഇടുക്കിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍

  
backup
June 09 2016 | 06:06 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be

തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടനുബന്ധിച്ചുള്ള കെടുതികള്‍ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ പറഞ്ഞു.
ഏതു അടിയന്തിര സാഹചര്യത്തേയും നേരിടാന്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ 04862 233111. താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ഫോണ്‍ തൊടുപുഴ 04862 222503, ഇടുക്കി 04862 235361, ദേവികുളം 04865 264231, ഉടുമ്പന്‍ചോല 04868 232050, പീരുമേട് 04869 232077. കൃഷി, ആരോഗ്യം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി ( ഡാം സേഫ്റ്റി) എന്നീ വകുപ്പുകളില്‍ നിന്നും ഓരോ ഉദ്യോഗസ്ഥന്‍മാരെ ഏത് സമയത്ത് ആവശ്യപ്പെട്ടാലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ഹാജരാകുന്ന വിധത്തില്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ റവന്യു വകുപ്പില്‍ നിന്നും ഒരു ക്ലര്‍ക്കിനെ രാത്രികാലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭ സാധ്യതകളുള്ള വില്ലേജുകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടുവച്ചിട്ടുമുണ്ട്.
റോഡരികില്‍ വീഴാറായി അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശേഷിക്കുന്നവ ചൂണ്ടിക്കാണിച്ചാല്‍ ഉടനടി നീക്കം ചെയ്യും. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളോ ശിഖരങ്ങളോ മൂലം നാശ നഷ്ടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം അതത് വ്യക്തികള്‍ വഹിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് കരുതി. താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകളും സജ്ജമാക്കി. മലവെള്ളം, കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും, കുളിക്കടവുകളും മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഡി.റ്റി.പി.സി സ്ഥാപിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ വില്ലേജോഫീസര്‍മാര്‍ നിര്‍ദ്ദേശം നല്‍കും. മഴ നിലയ്ക്കുന്ന മുറക്ക് മാത്രമേ ഇവ തുറന്നു പ്രവര്‍ത്തിപ്പിക്കൂ. ജെ.സി.ബി, ടിപ്പര്‍ പോലുള്ള വലിയ വാഹനങ്ങളും മറ്റുപകരണങ്ങളും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്ക്ക് എടുക്കുവാനായി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.


ഹൈവേകളില്‍ നടക്കുന്ന മരാമത്ത് പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി മഴക്കാലത്ത് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ റോഡിന്റെ വശങ്ങളില്‍ കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ച് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വൃത്തിയാക്കുകയും ആവശ്യമുള്ളിടത്ത് പുതിയവ സ്ഥാപിക്കുകയും ചെയ്യുന്ന ജോലികളും പുരോഗമിക്കുന്നു.
ജില്ലയില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഈ വിവരം ഇറിഗേഷന്‍ കെ.എസ്.ഇ.ബി ( ഡാം സേഫ്റ്റി) വകുപ്പുകള്‍ മുന്‍കൂട്ടി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ അറിയിക്കും. കാലവര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും രണ്ട് തവണ ( രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ) ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും നിര്‍ദ്ദിഷ്ട മാതൃകയില്‍ ഉള്ള ഫോറത്തില്‍ സര്‍ക്കാരിലേക്ക് നല്‍കുന്നുണ്ട്.
ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് ലഭിക്കുന്ന പക്ഷം റവന്യു, പൊലിസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പുകള്‍ ജനങ്ങള്‍ക്ക് അടിയന്തരമായി ജാഗ്രത നിര്‍ദ്ദേശം നല്‍കും. കൂടാതെ ഒരു താലൂക്കിന് കുറഞ്ഞത് ഒരു അസ്‌കാ ലൈറ്റ് വീതം കരുതി വച്ചിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടുകൂടി ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വരെയും തനത് ഫണ്ട് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സാഹചര്യത്തില്‍ വിനിയോഗിക്കാമെന്ന് കലക്ടര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago