യുനൈറ്റഡിന് പുതുജീവന്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുജീവനുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കുതിപ്പ് തുടരുന്നു. ഓലെക്ക് കീഴിലെ മൂന്നാം മത്സരത്തില്‍ മിന്നും ജയമാണ് യുനൈറ്റഡ് സ്വന്തമാക്കിയത്. 4-1 നാണ് യുനൈറ്റഡ് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തിയത്. അഞ്ചാം മിനുട്ടില്‍ പോള്‍ പോഗ്ബയാണ് യുനൈറ്റഡിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.
റാഷ്ഫോര്‍ഡിന്റെ പാസില്‍ നിന്ന് പന്ത് വലയില്‍ എത്തിച്ച് പോഗ്ബ ആദ്യ ഗോള്‍ നേടി. 33ാം മിനുട്ടില്‍ പോള്‍ പോഗ്ബ വീണ്ടും പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു.ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ റാഷ്ഫോര്‍ഡിന്റെ വകയായി യുനൈറ്റഡിന്റെ മൂന്നാം ഗോളും പിറന്നു. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ നഥാന്‍ ആകെയിലൂടെ ബേണ്‍മൗത്തിന്റെ ആദ്യ ഗോള്‍ പിറന്നു.
സ്കോര്‍ 3-1. 70-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങി അധികം വൈകാതെ റൊമേലു ലുക്കാക്കു യുനൈറ്റഡിന്റെ നാലാം ഗോളും സ്വന്തമാക്കി. 79ാം മിനുട്ടില്‍ യുനൈറ്റഡ് താരം എറിക് ബെയ്ലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. യുനൈറ്റഡ് പത്തു പേരായി ചുരുങ്ങിയെങ്കിലും ബേണ്‍മൗത്തിന് അവസരം മുതലെടുക്കാനായില്ല. മൗറീഞ്ഞോ പുറത്തായതിന് ശേഷം മികച്ച ഫോമിലുള്ള പോള്‍ പോഗ്ബയായിരുന്നു കളിയിലെ കേമന്‍. രണ്ട് ഗോളും ഒരു ഗോളിലേക്കുള്ള വഴിയും പോഗ്ബയുടെ കാലില്‍ നിന്നായിരുന്നു.
മറ്റൊരു മത്സരത്തില്‍ ബേണ്‍ലി എഫ്.സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി എവര്‍ട്ടണെ നേരിടും. രാത്രി 11ന് കാര്‍ഡിഫ് സിറ്റിയും ടോട്ടനവും തമ്മിലാണ് മത്സരം. രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ആഴ്സനലും ഫുള്‍ഹാമും തമ്മിലാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."