HOME
DETAILS

ഭര്‍ത്താവിനെ ജയിലിലയച്ചാല്‍ മുസ്‌ലിം സ്ത്രീക്കു നീതി കിട്ടുമോ ?

  
backup
December 31 2018 | 19:12 PM

bharthavine6545854132-01-01-2019

അഡ്വ. നൂര്‍ബിനാ റഷീദ്#

 


ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ വ്യത്യസ്ത മതവിശ്വാസികള്‍ക്ക് അവരുടെ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാനും വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങി വ്യക്തിജീവിതത്തിന്റെ വിവിധ തലങ്ങള്‍ മതനിയമങ്ങള്‍ക്കനുസരിച്ചു നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കിയ മൗലികാവകാശമാണ്.
സൈറാബാനു കേസില്‍ സുപ്രിംകോടതി വിധി വന്നതോടെ 'മുത്വലാഖ്' തീര്‍ത്തും അസാധുവായി. ഒരു വിധത്തിലുള്ള നിയമപരമായ പ്രത്യാഘാതങ്ങളുമില്ലാതെ തികച്ചും അസാധുവായ മുത്വലാഖ് ഭര്‍ത്താവ് ചൊല്ലിക്കഴിഞ്ഞാലും വിവാഹബന്ധം നിയമപരമായി നിലനില്‍ക്കുമെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ഉള്ളടക്കം. എങ്കില്‍ പിന്നെ അസാധുവായ ഒരു കാര്യത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന രീതിയിലുള്ള നിയമനിര്‍മാണം ആര്‍ക്കു വേണ്ടിയാണ് പാര്‍ലമെന്റ് നടത്തുന്നത്. ഈ നിയമനിര്‍മാണത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരതയാണ് പൊതുസമൂഹം മനസിലാക്കേണ്ടത്. മുത്വലാഖിനെ കുറ്റകൃത്യമാക്കാന്‍ ശ്രമിക്കുന്നതിലൂടെ അപകടകരമായ രാഷ്ട്രീയ നീക്കത്തിനും തുടക്കം കുറിക്കുകയാണ് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയും ഭരണ നേതൃത്വവും.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിന്‍ മുത്വലാഖ് തീര്‍ത്തും അസാധുവാണ്. എന്നാല്‍, അസാധുവായ ഒരു കാര്യത്തെ കുറ്റകൃത്യമാക്കാന്‍ വിധിന്യായത്തില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല. സുപ്രിം കോടതി ഒരിക്കലും നിര്‍ദേശിക്കാത്ത രീതിയില്‍ മുത്വലാഖ് ചൊല്ലിയവരെ ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ കീഴില്‍ കൊണ്ടുവന്നു ജയിലിലടപ്പിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുന്നതു സുപ്രിം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനു തുല്യമാണ്.
അസാധുവായ മുത്വലാഖിനു ശേഷം തുടരുന്ന വിവാഹബന്ധം മുസ്്‌ലിം സ്ത്രീകളുടെ സംരക്ഷണം നിയമത്തിനുള്ളില്‍ കൊണ്ടുവരികയാണ്. സംരക്ഷണ ചെലവിനും പിന്നീടുള്ള നിയമപരമായ വൈവാഹിക ബന്ധത്തിനും പ്രയോജനപ്പെടുന്ന സുപ്രിം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് മുസ്്‌ലിം സ്ത്രീകളെ സംരക്ഷിക്കുക എന്ന വ്യാജേന അവരെ ദുരിതത്തിലാഴ്ത്തുന്ന ഒന്നാണ് പുതുതായി ലോക്‌സഭ പാസാക്കിയ മുത്വലാഖ് ബില്‍. മുത്വലാഖ് ചൊല്ലി എന്ന കാരണത്താല്‍ ജയിലിലടയ്ക്കപ്പെടുന്ന ഭര്‍ത്താവിനോട് ഭാര്യക്കും മക്കള്‍ക്കും ചെലവിനു കൊടുക്കുവാന്‍ നിര്‍ദേശിക്കുന്ന നിയമത്തിന്റെ ലോജിക്കാണ് ഇവിടെ മനസിലാകാത്തത്. ജയിലിലടയ്ക്കുകയും അതേസമയം ജയിലിലായ ഭര്‍ത്താവിനോട് ചെലവിനു കൊടുക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പരസ്പരവിരുദ്ധമായ വകുപ്പുകളാണ് ഈ ബില്ലിന്റെ ഉള്ളടക്കം. മുസ്്‌ലിം വിവാഹം കരാറാണ്. കരാര്‍ ലംഘനങ്ങളെ സിവില്‍ നിയമങ്ങളിലൂടെ നേരിടുന്നതിനു പകരം ക്രിമിനല്‍ കുറ്റമാക്കുന്നത് എന്തുകൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്.
മറ്റു മതവിഭാഗങ്ങളിലെ പുരുഷന്‍മാര്‍ ഭാര്യമാരെ വിവാഹമോചനം ചെയ്യുക, ഭാര്യമാരെ അവഗണിച്ചുകൊണ്ടും ചെലവിനു നല്‍കാതെയും സംരക്ഷണം നല്‍കാതെയും ഭാര്യമാരെ തഴയുക, പിന്നാമ്പുറ വാതിലിലൂടെ മറ്റ് അവിഹിത ബന്ധങ്ങളിലേര്‍പെടുക തുടങ്ങിയ കൃത്യങ്ങളൊന്നുംതന്നെ കുറ്റകൃത്യമല്ലാതാവുകയും മുത്വലാഖ് ചൊല്ലി എന്നതുകൊണ്ട് മുസ്്‌ലിം സഹോദരങ്ങള്‍ കുറ്റകൃത്യത്തിന്റെ പരിധിയിലാകുകയും ചെയ്യുന്നത് ഭരണഘടന നല്‍കിയ തുല്യനീതിയുടെ നിഷേധവുമായിരിക്കും.
ഇന്ന് ഇന്ത്യയില്‍ അഡല്‍ട്ടറി കുറ്റകൃത്യമല്ലാതായി. സ്വവര്‍ഗരതിക്കു നിയമപരിരക്ഷ ലഭിച്ചു. എന്തുകൊണ്ടും ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവയുടെ പരിരക്ഷ മുസ്‌ലിം സഹോദരങ്ങള്‍ക്കും ലഭിക്കേണ്ടതുണ്ട്.

(വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖിക)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  6 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  7 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  11 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago