കലക്ടറുടെ കാലില്‍ വീണ് അപേക്ഷിച്ചു; കര്ഷകന് വൈദ്യുതി കണക്ഷന് ലഭിച്ചു
ശിവ്പുരി: വൈദ്യുതി കണക്ഷനുവേണ്ടി ജില്ലാ കലക്ടറുടെ കാലില്‍ പിടിച്ച് അപേക്ഷിച്ച കര്ഷകന് വൈദ്യുതി കണക്ഷന് നാല്കാന് സര്‍ക്കാര്‍ ഉത്തരവ്. മധ്യപ്രദേശിലെ ശിവ്പുരിക്കടുത്ത കൊളാരസിലെ കര്‍ഷകനായ അജിത് ജാതവിനാണ് വൈദ്യുതി കണക്ഷന് നല്കാന് മധ്യപ്രദേശ് സഹകരണ മന്ത്രി ഗോവിന്ദ് സിങ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ കൃഷക് അനുദാന്‍ യോജന പദ്ധതി പ്രകാരമാണ് വൈദ്യുതി ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
നാലുമാസം മുന്‍പാണ് കര്ഷകന് വൈദ്യുതി കണക്ഷനുവേണ്ടി പണം അടച്ചത്. തനിക്ക് വൈദ്യുതി ലഭിക്കാനായി ട്രാന്‍സ്ഫോര്‍മറും സ്വന്തം ചെലവില്‍ സ്ഥാപിച്ചു. എന്നിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെയാണ് അറ്റകൈ പ്രയോഗമെന്ന നിലയില്‍ ജില്ലാ കലക്ടറുടെ കാല്ക്കല് വീണ് തന്റെ നിസഹായാവസ്ഥ കര്ഷകന് പ്രകടിപ്പിച്ചത്.
ഈ ദൃശ്യം ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് വൈദ്യുതി അടിയന്തരമായി ലഭ്യമാക്കാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."