സിറിയയിലെ സൈനിക പിന്മാറ്റം: സാവധാനത്തിലാക്കുമെന്ന് റിപബ്ലിക്കന്‍ നേതാവ്
വാഷിങ്ടണ്‍: സിറിയയില്‍ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം സാവധാനത്തിലാക്കുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ലിന്‍ഡ്സെ ഗ്രഹാം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാവകാശ സാഹചര്യമാണിപ്പോഴുള്ളത്. മികച്ച വഴിയെന്താണെന്ന് പരിശോധിക്കുകയാണ്. ഐ.എസിനെ പുര്‍ണമായി പരാജയപ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് തനിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. വാഗ്ദാനം അദ്ദേഹം നിറവേറ്റും. കാര്യങ്ങള്‍ സാവധാനത്തിലാക്കുക യെന്നുള്ളതാണ് മികച്ച വഴിയെന്ന് സെനറ്റര്‍ കൂടിയായ ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു. സിറിയയില്‍നിന്നുള്ള പിന്മാറ്റം തങ്ങളുടെ സഖ്യകക്ഷിയായ കുര്‍ദുകളെ തുര്‍ക്കി അക്രമിക്കുന്നതിന് കാരണമാവും. ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പ്രസിഡന്റ് വീണ്ടും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തില് ട്രംപിനെതിരേ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."