അധ്യാപക വിദ്യാര്‍ഥിബന്ധങ്ങളിലെ ആശങ്ക പങ്കുവച്ച് അധ്യാപക വിദ്യാര്‍ഥി സംഗമം
കക്കട്ടില്‍: നരിപ്പറ്റ ആര്‍.എന്‍.എം ഹൈസ്‌കൂളിലെ 1985-86 സെക്കന്റ് ബാച്ചിന്റെ സംഗമം വിവിധ സെഷനുകളിലായി സ്‌കൂള്‍ കോമ്പൌണ്ടില്‍ നടന്നു.വിവിധ ക്ലാസ്സുകളിലായി ഹാജരായ വിദ്യാര്‍ത്ഥികളെ 33 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍ സഹപാഠികളെ തിരിച്ചറിയാനാവാതെ വിദ്യാര്‍ത്ഥികളും പഴയ ദ്യാര്‍ത്ഥികളെ ഒരു വട്ടം കൂടി കണ്ടപ്പോള്‍ അധ്യാപകര്‍ക്കും നവ്യാനുഭവമായി. എല്ലാവര്‍ക്കും പങ്കുവെക്കാനുണ്ടായിരുന്നത് പഴയ കാല അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതു തലമുറയിലെ ഗുരു-ശിശ്യ ബന്ധത്തെക്കുറിച്ചു മായിരുന്നു.സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ പി.ശ്രീധരന്‍ മാസ്റ്ററും മറ്റ് സഹ അദ്ധ്യാപകരും തങ്ങളുടെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ ഗുരുക്കന്‍മാരെ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.സ്‌കൂളിനുള്ള ഉപഹാരം മാനേജര്‍ എം രാധാകൃഷ്ണനും പ്രിന്‍സിപ്പല്‍ എം എന്‍ സുമയും ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥിയായ
മലപ്പുറം ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സൗജ, ഡോ.സൗമ്യവതി, ഇംഗ്ലീഷ് കവി പി.എ നൗഷാദ്, ബാച്ചിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് ദീപ എന്നിവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അകാലത്തില്‍ പൊലിഞ്ഞു പോയ സഹപാഠി ബാലകൃഷണന്റെ കുടുംബത്തിനുള്ള ധനസഹായം എംപി റഹ്മത്ത് ടീച്ചര്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ കെ.സുധീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മനോജ് കൈവേലി അദ്ധ്യക്ഷത വഹിച്ചു.ജലീല്‍ മാണിക്കോത്ത്, കെ പി പുരുഷു, എ. കെ സുമ, ശശി പാതിരിപ്പറ്റ എന്നിവര്‍ സംസാരിച്ചു.കെ.കെ ബാബു മാസ്റ്റര്‍ സ്വാഗതവും അസീസ് പാലയാട്ട് നന്ദിയും പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."