സ്‌കൂള്‍ അവധി; അധ്യാപക സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധം
എടച്ചേരി: കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച നടപടിയില്‍ അധ്യാപക സംഘടനകള്‍ക്ക് വ്യാപകമായ പ്രതിഷേധം. പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.എസ്.ടി.യു, കെ.എ.ടി.എഫ്, കെ.പി.എസ്.ടി.എ എന്നീ സംഘടനകളാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി വി.കെ മൂസ മാസ്റ്റര്‍, ജില്ലാ, സബ് ജില്ലാ ഭാരവാഹികളായ ടി.കെ ഖാലിദ്, മണ്ടോടി ബഷീര്‍, സുബൈര്‍ കോട്ടേക്കാട് ടി.കെ അബ്ദുല്‍ കരീം എന്നിവര്‍ പറഞ്ഞു.
വനിതാ മതിലിന്റെ വിജയത്തിനായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത് തികച്ചും പ്രതിഷേധര്‍ഹമാണെന്നും ഇത്തരം രാഷ്ടീയകളികള്‍ക്ക് വിദ്യാഭ്യാസ മേഖല ദുരുപയോഗം ചെയ്യരുതെന്നും നാദാപുരത്ത് ചേര്‍ന്ന കെ.എ.ടി.എഫ് സബ് ജില്ലാ യോഗം അഭിപ്രായപ്പെട്ടു. 19 ാം തിയ്യതി പ്രവൃത്തി ദിനമാക്കിയാല്‍ ബഹിഷ്‌ക്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ റഫീഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. നിഷാദ് മുഖ്യപ്രഭാഷണം നടത്തി. സി.കെ അബു, നസീര്‍ ചീക്കോന്ന് ഹന്‍ലലത്ത് കെ.കെ.സി.ടി അഷ്‌റഫ്,എം.കെ മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വനിതാ മതില്‍ വിജയിപ്പിക്കാനായി പുതുവത്സരദിനത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടരുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെ.പി.എസ് ടി.യു നാദാപുരം സബ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പി. രാമചന്ദ്രന്‍, പി.കെ ജ്യോതികുമാര്‍, വി. സജീവന്‍, ടി. രമേശന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."