പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം: വാഫി, വഫിയ്യ ജിദ്ദ കമ്മിറ്റി
ജിദ്ദ: വിവാദമായ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഈ നിയമം ഉടനെ റദ്ദ് ചെയ്യണമെന്നും വാഫി-വഫിയ്യ ജിദ്ദ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ നിയമത്തിനെതിനെതിരെ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു നിന്ന് പോരാടണമെന്നും യോഗം അഭ്യർത്ഥിച്ചു. ജനാധിപത്യ മാർഗത്തിൽ രാജ്യത്തു നടക്കുന്ന സമരങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മത - ഭൗതിക വിദ്യാഭ്യാസ രംഗത്തെ നൂതന സംരംഭമായ വാഫി - വഫിയ്യ ഫൈനൽ പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ജിദ്ദ കമ്മിറ്റി വക പ്രോത്സാഹന സമ്മാനം നൽകാനും തീരുമാനിച്ചു.
ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം വാഫി-വഫിയ്യ ജിദ്ദ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഹംസ വാഫി, അബ്‌ദുൽ ഹഫീസ് വാഫി, മുഹമ്മദ് കല്ലിങ്ങൽ ചർച്ചയിൽ പങ്കടുത്തു സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷഫീഖ് വാഫി വെങ്ങൂർ സ്വാഗതവും ട്രെഷറർ നാസർ കാടാമ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."