പുതുവര്‍ഷം; ജില്ലയുടെ പുനര്‍നിര്‍മാണത്തിന് ഉപയോഗപ്പെടുത്തണം: എസ്.വൈ.എസ്
വെങ്ങപ്പള്ളി: മഹാപ്രളയത്തിന്ന് ശേഷം കടന്ന് വന്ന പുതുവര്‍ഷത്തെ ജില്ലയുടെ പുനര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ സമൂഹം തയാറാവണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി വെങ്ങപ്പള്ളി ശറഫുല്‍ ഇസ്ലാം മദ്റസയില്‍ സംഘടിപ്പിച്ച ആമില മീറ്റില്‍ ആവശ്യപ്പെട്ടു.
ആമില ജില്ലാ റഈസ് ഉസ്മാന് ദാരിമി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് കുട്ടി ഹസനി മുഖ്യ പ്രഭാഷണം നടത്തി. കെ.എ നാസര്‍ മൗലവി സമര്‍പ്പണ പദ്ധതി അവതരിപ്പിച്ചു. മൊയ്തീന് കുട്ടി യമാനി, സാജിത് ബാഖവി, നാസര്‍ പച്ചൂരാന്‍, സി.എച്ച് അഷ്റഫ് പനമരം, അഷ്റഫ് വെള്ളിലാടി, സ്വാദിഖ് വാകേരി, ബീരാന് കണിയാമ്പറ്റ നേതൃത്വം നല്കി. മുഹമ്മദലി ദാരിമി ആറാംമൈല്‍, പ്രിന്‍സ് മുനീര്‍ സുല്‍ത്താന്‍ ബത്തേരി, വി.കെ അബ്ദു റഹ്മാന് മൗലവി കല്‍പ്പറ്റ, നൗഷാദ് മേപ്പാടി, ഹൈദര്‍ ഫൈസി , മുസ്തഫ മലയില്‍, ബീരാന് കണിയാമ്പറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."