കുനേമല് പടപുരം കോളനിനിവാസികള്‍ക്ക് ആശ്രയം താല്‍ക്കാലിക പാലം മാത്രം
കല്‍പ്പറ്റ: തുര്‍ക്കി പുഴക്ക് അക്കരെയുള്ള കുനേമല് പടപുരം കോളനിക്കാര്‍ക്ക് ഏക ആശ്രയം നാട്ടുകാര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പാലം മാത്രം.
നേരത്തെയുണ്ടായിരുന്ന പാലം പ്രളയത്തില്‍ തകര്‍ന്നതോടെയാണ് നാട്ടുകാര്‍ മുപ്പത് മീറ്റര്‍ നീളത്തില്‍ തല്ക്കാലിക പാലം നിര്‍മിച്ചത്. തുര്‍ക്കി നാരങ്ങാകണ്ടി കോളനി വരെ മാത്രമെ നിലവില്‍ റോഡുള്ളു. അര കിലോമീറ്റര്‍ അകലെയാണ് കൂനേമല് കോളനിയും പടപുരം കോളനിയും. പുഴ കടക്കാന്‍ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതെ തുടര്‍ന്നാണ് ട്രൈബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചത്. പുഴയില്‍ വെള്ളം നിറഞ്ഞാല്‍ പിന്നെ പാലത്തിലൂടെയുള്ള യാത്ര മുടങ്ങും. കഴിഞ്ഞ പ്രളയത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നതോടെ രണ്ടാഴ്ച്ചയോളം കോളനിക്കാര്‍ മാറി താമസിക്കേണ്ടി വന്നിരുന്നു. തീര്‍ത്തും സുരക്ഷിതമില്ലാതെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാലമില്ലെങ്കില്‍ ഈ ഭാഗത്തെ താമസക്കാര്‍ കിലോമീറ്ററുകള്‍ താണ്ടി വെള്ളാരംകുന്ന് വഴി ആശ്രയിക്കേണ്ട ദുരവസ്ഥയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."