HOME
DETAILS
MAL
റിസോര്‍ട്ടില്‍ അനധികൃതമായി സൂക്ഷിച്ച 20 ലിറ്റര്‍ വൈന്‍ പിടികൂടി
backup
January 01 2019 | 04:01 AM
കല്‍പ്പറ്റ: ടൗണിലെ വൈന്‍ഡ് വാലി ഗാര്ഡന് റിസോര്‍ട്ടില്‍ അനധികൃതമായി സൂക്ഷിച്ച വൈന്‍ എക്സൈസ് അധികൃതര്‍ പിടികൂടി.
പുതുവത്സരാഘോഷത്തിനായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ വൈനാണ് പിടികൂടിയത്. പുതുവത്സരദിനാഘോഷത്തിന്റെ ഭാഗമായി ചില റിസോട്ടുകളിലും മറ്റും മദ്യവും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ റെയ്ഞ്ച് എക്സൈസ് അധികൃതര്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കല്‍പ്പറ്റ നഗരമധ്യത്തിലെ റിസോര്‍ട്ടില്‍ നിന്നും വൈന്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് മാനേജര്‍ പിണങ്ങോട് ഷിയോണ് അലി (23)ക്കെതിരേ കേസെടുത്തു. കല്‍പ്പറ്റ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ സി. അബുവിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."