അടച്ചിട്ട വീടുകളിലെ സ്വര്‍ണാഭരണ മോഷണം: പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല
മാനന്തവാടി: രണ്ട് വീടുകളില്‍ നിന്നായി 54 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞില്ല.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിട്ടും ഇയാളെ കണ്ടെത്താനാവാത്തതാണ് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നത്. ഒക്ടോബര്‍ ആറിന് പീച്ചങ്കോട് താലൂക്ക് ഓഫിസ് ജീവനക്കാരനായ തയ്യത്ത് രാജേഷിന്റെ വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. വീട്ടുകാര്‍ സിനിമക്ക് പോയ സമയത്ത് രാത്രിയിലായിരുന്നു മുന്‍ വശത്തെ അടുക്കള വാതില്‍ പൂട്ടു പൊളിച്ച് മോഷണം നടത്തിയത്. മോഷ്ടാവിന്റെ വിരലടയാളമുള്‍പ്പെടെകിട്ടിയിട്ടും മോഷ്ടാവിനെ കണ്ടെത്താന്‍ വെള്ളമുണ്ട പൊലിസിനായിരുന്നില്ല. ഇതിനിടെയാണ് ഡിസംബര്‍ ഏഴിന് രാത്രിയില്‍ വീട് അച്ചിട്ട് അരമണിക്കൂറിനുള്ളില്‍ കെല്ലൂര്‍ കാട്ടില്‍ ഉസ്മാന്റെ വീട്ടില്‍ മോഷണം നടന്നത്.
ഉസ്മാന്റെ മരുമക്കളുടെ 31 പവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. ഉസ്മാനും കുടുംബവും തൊട്ടടുത്ത തറവാട് വീട്ടില്‍ പോയി അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം. പനമരം പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് കളവ് നടന്നത്. ഇവിടെ നിന്നും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലിസിന് ലഭിച്ചിരുന്നു. പീച്ചംങ്കോട് സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. കെല്ലൂരിലെ മോഷണത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇതിന് പുറമെ ചെറുതും വലുതുമായി നിരവധി മോഷണങ്ങള്‍ പ്രദേശങ്ങളില്‍ നടന്നിട്ടുമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കവര്‍ച്ചാകേസ് പ്രതികളെ പിടികൂടണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."