HOME
DETAILS

ചൈനയുടെ ഏകീകര നിര്‍ദേശങ്ങള്‍ തള്ളി തായ്‌വാന്‍ പ്രസിഡന്റ്

  
backup
January 01 2020 | 11:01 AM

taiwan-leader-rejects-chinas-offer-to-unify-under-hong-kong-model

തായ്‌പേ: തായ്‌വന്റെ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് സായ് ഇങ്-വെന്‍. ഏകീകരണത്തിനു ചൈന മുന്നോട്ടുവച്ച ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍ എന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഹോങ്കോങില്‍ പരാജയപ്പെട്ട പരീക്ഷണമാണിതെന്നും അവര്‍ പറഞ്ഞു.

തായ്‌വാന്‍ തങ്ങളുടെ പരിധിയിലാണെന്നാണ് ചൈനയുടെ വാദം. അത്യാവശ്യമാണെങ്കില്‍ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണത്തിലാക്കുമെന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ തായ്‌വാന്‍ സ്വതന്ത്ര രാജ്യമാണെന്നും റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് അതിന്റെ ഔദ്യോഗിക പേരെന്നും അവര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നു സമ്മര്‍ദ്ദമുള്ളതിനാല്‍ തായ്‌വാന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരു സംവിധാനം കെട്ടിപ്പടുക്കുമെന്നും അവര്‍ പറഞ്ഞു.

ഈ മാസം 11ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സായ് വീണ്ടും മല്‍സരിക്കുന്നുണ്ട്. ഹോങ്കോങില്‍ ചൈനീസ് വിരുദ്ധ പ്രക്ഷോഭം ശക്തായതിനാല്‍ ചൈനയില്‍ നിന്നുള്ള ഭീഷണിയാണ് പ്രധാന പ്രചാരണ ആയുധം. ചൈനയില്‍ സ്വതന്ത്രമാവണമെങ്കില്‍ യുദ്ധത്തിന് തയ്യറായിക്കൊള്ളാന്‍ ചൈന നേരത്തെ തായ്‌വാനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഭീഷണികളെ നേരിടുന്നതിന് തായ്‌വാന്‍ പാര്‍ലമെന്റ് നുഴഞ്ഞു കയറ്റ വിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago