'ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ തന്നെ മരിക്കും'- കേരളത്തിന്റെ പ്രതിഷേധ മഹാറാലി ടെലഗ്രാഫ് ലോകത്തിനു മുന്നില്‍ കാണിച്ചതിങ്ങനെ
കൊല്‍ക്കത്ത: കേരളം കണ്ട ഏറ്റവും വലിയ റാലിയായിരുന്നിരിക്കണം അത്. കഴിഞ്ഞ ദിവസം കൊച്ചി മഹാനഗരത്തെ ഇളക്കി മറിച്ച പ്രതിഷേധ റാലി. ഇതാണ് ഇന്ന് ടെലഗ്രാഫ് പത്രം ലീഡി വാര്‍ത്തയാക്കിയിരിക്കുന്നത്. ജനസാഗരത്തിന്റെ ചിത്രത്തോടൊപ്പം 'ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ തന്നെ മരിക്കും' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ശാന്തം ശക്തം എന്ന് വാര്‍ത്തക്കും തലക്കെട്ട് നല്‍കിയിരിക്കുന്നു.
തലക്കെട്ടുകള്‍ കൊണ്ട് എപ്പോഴും വിഭന്നമാവാറുണ്ട് ടെലഗ്രാഫ്. ശക്തമായ തലക്കെട്ടുകളാണ് പത്രം നല്‍കാറ്.
സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയത് ലക്ഷങ്ങളാണ് കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ആവേശം കൊള്ളിച്ച റാലിയില്‍ അണിനിരന്നത് പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സംയുക്ത പ്രതിഷേധ റാലി അവകാശ പോരാട്ടങ്ങളുടെ പുതുചരിത്രമെഴുതുകയായിരുന്നു. ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ കലൂര്‍ സ്റ്റേഡിയം പരിസരത്ത് ഒത്തുകൂടി. വന്‍തോതിലുള്ള ജനബാഹുല്യം കൊണ്ട് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് പ്രകടനം 3.30ഓടെയാണ് പുറപ്പെട്ടത്. മറൈന്‍ഡ്രൈവിലേക്കുള്ള റോഡിലെ ഒരു വശത്ത് കൂടി മാത്രമാണ് പ്രകടനം കടന്നു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."