മത്സ്യകൃഷിയില്‍ വിഷം കലര്‍ത്തിയതായി പരാതി
വണ്ടൂര്‍: പ്രവാസികളുടെ നേതൃത്വത്തിലിറക്കിയ മത്സ്യകൃഷിയില്‍ വിഷം കലര്‍ത്തിയതായി പരാതി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. സംഭവത്തില്‍ വണ്ടൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കരുണാലയപ്പടിയിലെ ക്വാറിയിലാണ് അലങ്കാര, തീറ്റ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരിക്കുന്നത്. പ്രവാസികളായ കള്ളിയില്‍ ജംഷീര്‍, കരിപ്പത്തൊട്ടിക റിയാസ്, പുലാടന്‍ അന്‍ഷിദ്, ഇ.പി നജ്മല്‍ ബാബു തുടങ്ങിയവരാണ് മൂന്നു മാസങ്ങള്‍ക്കു മുന്‍പു മൂന്നു ലക്ഷത്തിലധികം രൂപ ചെലവില്‍ മത്സ്യകൃഷി ആരംഭിച്ചിരുന്നത്.
അലങ്കാര മത്സ്യങ്ങള്‍ക്കു പുറമേ, ചെമ്മീന്‍ കുഞ്ഞുളെയും ക്വാറിയില്‍ നിക്ഷേപിച്ചിരുന്നു. ഒരേക്കര്‍ ക്വാറിയിലെ ജലാശയം വന്‍ തുക ചെലവഴിച്ചു സുരക്ഷിതമാക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നലെ രാവിലെ ക്വാറിയിലെത്തിയവര് വലിയ മത്സ്യങ്ങളടക്കം ചത്തുപൊങ്ങിയതായി കണ്ടത്. സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയതാകാമെന്ന നിഗമനത്തിലാണ് മത്സ്യകര്‍ഷകര്‍.
തീറ്റയും പരിപാലന ചെലവുമടക്കം മൂന്നു ലക്ഷത്തിലധികം രൂപ ഇതിനകം ചെലവുവന്നതായി കള്ളിയില്‍ അഷ്റഫ് പറഞ്ഞു. നട്ടര്‍, വാള, കട്ട്ല, കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, സിലോഫി തുടങ്ങി പന്ത്രണ്ടായിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് തുടക്കത്തില്‍ നിക്ഷേപിച്ചിരുന്നത് .
രണ്ടു മാസത്തിനു ശേഷം വിളവെടുപ്പ് നടത്താനൊരുങ്ങുന്നതിനിടെയാണ് മത്സ്യങ്ങളെ ച നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."