കോളനിയിലെ 48 വീടുകള്‍ക്കു മുന്നില്‍ ടാപ്പ് സ്ഥാപിച്ചു
ശ്രീകൃഷ്ണപുരം: ഷാരുകോവിലിലെയും വടക്കേക്കരയിലെയും ജനങ്ങളുടെ പതിറ്റാണ്ടുകള്‍ പിന്നിട്ട ആവശ്യത്തിന് പരിഹാരമായി. രണ്ടു കിലോമീറ്റര്‍ ദൂരെ കിടന്നിരുന്ന കേരളാ വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ കോളനിയിലെ ഒരോ വീടിന്റെയും മുന്നിലെത്തിച്ചു. കോളനിയിലെ 48 വീടുകള്‍ക്കു മുന്നില്‍ ടാപ്പ് സ്ഥാപിച്ചു. വാട്ടര്‍ കണക്ഷന് നല്കി. കിലോമീറ്റര്‍ ദൂരെയിലൂടെ ഒഴുകുന്ന കരിമ്പുഴ പുഴയില്‍ നിന്നുള്ള വെള്ളമെടുത്ത് ശുദ്ധീകരിച്ചാണ് ഷാരു കോവിലിലെത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.2 ലക്ഷം രൂപ ഇതിനായി ചെലവഴിക്കുകയുണ്ടായി. ടാപ്പില്‍ വെള്ളമെത്തിയത് കുടത്തില്‍ ശേഖരിച്ചപ്പോള്‍ കുടവും മനവും ഒരു പോലെ നിറഞ്ഞൊഴുകി.പദ്ധതിയുടെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന് അധ്യക്ഷനായി.
ചടങ്ങില്‍ വെച്ച് എം.ബി.രാജേഷ് എം.പിയുടെ ഫണ്ടില്‍ നിന്ന് 1.75 ലക്ഷം രൂപ ചെലവില്‍ ഷാരു കോവില്‍ സെന്ററില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മവും എം.പി നിര്‍വ്വഹിച്ചു. കോളനിയില്‍ വെള്ളവുംവെളിച്ചവും എത്തിയ സന്തോഷാവസരത്തില്‍ കെ.അംബുജാക്ഷി, പി.ശ്രീജ ടീച്ചര്‍, സി.രാജന്, ഉഷ നാരായണന്, എം.സുബ്രഹ്മണ്യന്, എം.കെ.ബീന, കെ.രാമചന്ദ്രന് മാസ്റ്റര്‍, ഓവര്‍സിയര്‍ സ്വാമിനാഥന്, വി.ഇ.ഒ മനോജ്സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."