HOME
DETAILS

സംസ്ഥാനത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് പുതിയ മാനദണ്ഡങ്ങള്‍

  
backup
January 02 2020 | 04:01 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍. കേരളാ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ.ആര്‍.ഇ.ആര്‍.എ) നിലവില്‍ വന്നതോടെ ഒട്ടേറെ നിയന്ത്രണങ്ങളോടെ അടിമുടി മാറ്റമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.ആര്‍.ഇ.ആര്‍.എ ഉദ്ഘാടനം ചെയ്തത്. മാസ്‌കോട്ട് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ. സി മൊയ്തീന്‍ അധ്യക്ഷനായി.
ഇനി മുതല്‍ എട്ട് അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതില്‍ കൂടുതല്‍ ഭൂമിയിലോ ഉള്ള റിയല്‍ എസ്‌റ്റേറ്റ് പദ്ധതി എന്നിവ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനങ്ങളെക്കുറിച്ച് ശിളീ.ൃലൃമ@സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വഴി പരാതി നല്‍കാം. തിരുവനന്തപുരം സ്വരാജ് ഭവനിലാണ് ആസ്ഥാനം.
ഇതിനകം രജിസ്റ്റര്‍ ചെയ്ത പ്രോജക്ടുകളുടെയും ഏജന്റുമാരുടെയും സര്‍ട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തു.
പ്രമോട്ടര്‍മാര്‍ ഇനി മുതല്‍ വില്‍പന കരാറുകള്‍ ഔദ്യോഗിക ഫോമില്‍ മാത്രം നല്‍കണം. മാത്രമല്ല, ഉപയോക്താക്കള്‍ നല്‍കിയ മുന്‍കൂര്‍ തുകയുടെ 70ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മൂന്ന് മാസം കൂടുമ്പോള്‍ പദ്ധതിയുടെ പുരോഗതിയും ബുക്കിങ് വിവരങ്ങളും ഓണ്‍ലൈന്‍ വഴി അറിയിക്കണം. വില്‍പന നടത്തി അഞ്ച് വര്‍ഷം വരെ നിര്‍മാണത്തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതോടൊപ്പം തന്നെ ഭൂരിഭാഗം യൂനിറ്റുകളുടെ വില്‍പന നടന്ന് മൂന്ന് മാസത്തിനകം ഉടമകളുടെ അസോസിയേഷന്‍ രൂപവല്‍ക്കരിക്കണം. അതുവരെ സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്‌ളാറ്റോ വില്ലകളോ കൈമാറുന്നതുവരെയുള്ള ഇന്‍ഷുറന്‍സ് ചുമതല പ്രമോട്ടര്‍ ഏറ്റെടുക്കണം. ഉടമകള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. മാത്രമല്ല, പദ്ധതി വൈകുന്നതിന് ഉള്‍പ്പെടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കുകയും വേണം.
പ്രമോട്ടര്‍മാര്‍ വില്‍പനക്കരാര്‍ ഒപ്പിടുന്നതുവരെ ആകെ തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ മുന്‍കൂര്‍ വാങ്ങരുത്. നിര്‍മാണഘട്ടം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുന്‍കൂര്‍ തുക പിന്‍വലിക്കരുതെന്ന് മാത്രമല്ല, ഉടമകളുടെ അംഗീകാരമില്ലാതെ പ്ലാനിലോ ഘടകങ്ങളിലോ മാറ്റം വരുത്തുകയുമരുത്. ഉടമകള്‍ക്ക് പ്ലാന്‍, ലേ ഔട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും നിര്‍മാണപുരോഗതിയുടെ സമയക്രമവും രേഖാമൂലം വാങ്ങാം. മാത്രമല്ല വില്‍പനക്കരാറിലെ നിബന്ധനകള്‍ തെറ്റിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശവും നല്‍കിയിട്ടുണ്ട്. മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍മാതാക്കള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പി.എച്ച് കുര്യനാണ് അതോറിറ്റി ചെയര്‍മാന്‍. അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ക്രഡായ് കേരള ചെയര്‍മാന്‍ കൃഷ്ണകുമാര്‍, എ.കെ.സി.എ.എ പ്രസിഡന്റ് ജോയ് പത്താടന്‍, അതോറിറ്റി അംഗം പ്രീത പി. മേനോന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago