HOME
DETAILS
MAL
ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ ഉപകരണങ്ങളായി: എസ്.ആര്‍.പി
backup
January 02 2020 | 05:01 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കര്‍ഷക തൊഴിലാളി യൂനിയന്‍ ഒന്‍പതാമത് ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ ഉപകരണങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേരള, മഹാരാഷ്ട്ര ഗവര്‍ണര്‍മാര്‍ സമീപകാലത്തെടുത്ത നിലപാടുകള്‍ ഇതിന് ഉദാഹരണമാണ്. പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ആപല്‍കരമായ സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്.
ഇന്ത്യയിലേക്കുവരുന്ന മുസ്‌ലിം അഭയാര്‍ഥികളെ താലിബാനികളായാണ് അമിത്ഷാ ചിത്രീകരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നിശബ്ദമാക്കുകയാണ് മോദി. ജനകീയ പ്രതിഷേധങ്ങളെ ഫാസിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തുകയാണ്. പാര്‍ലമെന്റ് കമ്മിറ്റികള്‍ പരിശോധിക്കാതെയാണു സര്‍ക്കാര്‍ നിയമങ്ങള്‍ പാസാക്കുന്നത്. കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും നടത്താതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂനിയന്‍ പ്രസിഡന്റ് എസ്. തിരുനാവുക്കരശ് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എ. വിജയരാഘവന്‍, ജോയിന്റ് സെക്രട്ടറി ബി. വെങ്കട്ട്, എം.വി ഗോവിന്ദന്‍, ബാനുലാല്‍ സാഹ, ബി. രാഘവന്‍, ഗുര്‍മേഷ് സിങ്, അമിയപാത്ര, ലളിതാ ബാലന്‍, പി.കെ ശ്രീമതി, കെ. രാധാകൃഷ്ണന്‍, പി. കൃഷ്ണപ്രസാദ്, വിജു കൃഷ്ണന്‍, കെ.കെ രാഗേഷ് എം.പി പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി 'പൗരത്വ ഭേദഗതി നിയമവും പ്രത്യാഘാതവും' സെമിനാര്‍ ഹനന്‍മുല്ല ഉദ്ഘാടനം ചെയ്തു.
പി. രാജീവ്, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സംസാരിച്ചു. നാളെ വൈകിട്ട് നാലിന് സമാപന റാലിയില്‍ ഒരുലക്ഷം പേര്‍ അണിനിരക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."