പ്രതാപം നഷ്ടപെട്ട്് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍
ഷൊര്‍ണൂര്‍: ഭരണാധികാരികളുടെ തികഞ്ഞ അവഗണന മാത്രം സ്വീകരിക്കേണ്ടി വരുന്ന ഷൊര്‍ണൂര്‍ ഒരു വര്‍ഷം കൂടി പിന്നിട്ടു. സംസ്ഥാനത്ത് എറ്റവും വലിയ റെയില്‍വേ സ്റ്റേഷനായ ഷൊര്‍ണൂരിന്റെ പ്രതാപം നഷ്ടപെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന ലോക്കോ ഷെഡ് അന്യസംസ്ഥാനത്തേക്ക് പറിച്ചുനട്ടെങ്കിലും പകരം ഒന്നും ലഭിച്ചില്ല. ലോക്കോ ഷെഡിനു പകരം ബള്‍ബ് സ്റ്റേഷന്‍ തരാമെന്നും വാഗ്ദാനം നല്‍കിയെങ്കിലും ആ പദ്ധതി വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങി. പിന്നിട് ട്രയാംങ്കുലര്‍ സ്റ്റേഷന്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനമായി. ട്രയാങ്കുലര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉതകുന്ന ഭൂപ്രകൃതി തന്നെ ഷൊര്‍ണൂരില്‍ ഉണ്ടായിട്ടുപോലും കോടികളുടെ സാമ്പത്തിക ചെലവു വരുമെന്ന് ചൂണ്ടിക്കാട്ടി ആ പദ്ധതിയും റെയില്‍വേ ഉപേക്ഷിക്കപെട്ടു ട്രയാംങ്കുലര്‍ സ്റ്റേഷനു പകരം ഷൊര്‍ണൂരിന്റെ കിഴക്കു മാറി ഭാരതപ്പുഴ സ്റ്റേഷന്‍ നിര്‍മ്മിച്ചെങ്കിലും സ്റ്റേഷന്‍ പിന്നിട്ട് നോക്കുകുത്തിയായി മാറുകയായിരുന്നു. ഇപ്പോള്‍ സ്റ്റേഷന്‍ അടച്ചു പൂട്ടുകയും ചെയ്തു.ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വരാതെ ലിങ്ക് വഴി ഇരുപത്തിരണ്ടോളം ദീര്‍ഘദൂര ട്രയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്, ഒരു വേളയിന്‍ തിരുവനന്തപുരം ജോധ്പൂര്‍ എക്‌സ്പ്രസ് ട്രയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനവദിക്കുവാന്‍ പ്രക്ഷോഭം തന്നെ വേണ്ടി വന്നു.
ഇപ്പോള്‍ അമൃത എക്സ്സ്പ്രസ് ട്രയിന്‍ ഉള്‍പെടെ അഞ്ചോളം ട്രയിനുകളാണ് ഏപ്രില്‍ മുതല്‍ ഷൊര്‍ണരില്‍ വരാതെ പോകുന്നത്.ഈ തീരുമാനം പിന്‍വലിക്കണമെന്ന്വവശ്യപെട്ട് നഗരവാസികള്‍ ഇപ്പോഴും പ്രക്ഷോഭത്തിലാണ്. റെയില്‍വേ ആശുപത്രി ഉണ്ടെങ്കിലും വേണ്ടത്ര ഡോക്ടര്‍മാരും ഇവിടെ ഇല്ല അതുകൊണ്ടുതന്നെ ഒട്ടു മിക്ക ജീവനക്കാരും മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. റെയില്‍വേ മെഡിക്കല്‍ കോളജ് സ്ഥാപിക്കുവാന്‍ ഉള്ള സ്ഥലം പോലും ഇവിടെയുണ്ടെങ്കിലും ഭരണകൂടം ഒന്നും അറിയാത്തത് ഷൊര്‍ണൂരിനോട് കാണിക്കുന്ന അവഗണനക്കുള്ള ഉദാഹരണങ്ങളാണ്. കെ എസ് ആര്‍.ടി.സി ഡിപ്പോ വേണമെന്ന്യാവശ്യം ഇനിയും അകലെയാണ്.
ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രി സാമൂഹ്യ ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും അതിനുസരിച്ചുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ല. രാത്രിയില്‍ ഡോക്ടറുടെ സേവനവും ഇവിടെ ലഭിക്കാറില്ല. എക്‌സ്‌റേ പ്രസവവാര്‍ഡ് എന്നിവയും ഇവിടെയില്ല. ഇ എസ്.ഐ ഡിസ്‌പെസറി ആശുപത്രിയാക്കി ഇനിയും ഉയര്‍ത്തിയിട്ടില്ല. ഇപ്പോഴും വാടക കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം. ഭാരതപ്പുഴയില്‍ തടയണ നിര്‍മ്മിച്ചതു മൂലം ജലസമ്പത്ത് ഉണ്ടെങ്കിലും കുടിവെള്ള വിതരണം ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. നഗരസഭ ഏറ്റെടുത്ത ചെറുകിട വ്യവസായ കേന്ദ്രം ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. കമ്മ്യൂണിറ്റി ഹാളി ന്റെയും ജോലികള്‍ നിലച്ച മട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."