ആദിവാസി കുടുംബശ്രീ സമൂഹ അടുക്കള; ഐ.സി.ഡി.എസ് സഹകരണത്തോടെ മികച്ചരീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കും
അഗളി: അട്ടപ്പാടിയിലെ തുടര്‍ച്ചയായി നടക്കുന്ന ശിശുമരണത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ അവലേകന യോഗംനടന്നു. കോട്ടത്തറ ആശുപത്രിയില്‍ ഈ വര്‍ഷം മരിച്ചക്കുട്ടികളുടെ എണ്ണം 14 ആണ്. ഈ സാഹചര്യത്തില്‍ വിവധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതാണെന്ന് മന്ത്രി. ആരോഗ്യത്തോടെ ജനിക്കുന്ന ശിശുക്കള്‍പോലും മരിക്കുന്നത് പരിശോധിക്കപ്പെടെണ്ടെതാണെന്നും, അട്ടപ്പാടിയിലെ പ്രശ്‌നം പരിഹരിക്കുന്നതുവരെ എല്ലാ മാസം ഒരു പ്രാവശ്യം ഡി.എം.ഒ യും രണ്ടാഴ്ച്ചയിലൊരിക്കല്‍ ആര്‍. സി. എച്ച് ഉദ്യോഗസ്ഥരും, ആറുമാസത്തിലൊരിക്കല്‍ ഡി. എച്ച്. എസ് ഡയറക്ടറും അട്ടപ്പാടി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വനിത ശിശുക്ഷേമ വകുപ്പ് ആറുകോടി സമൂഹ അടുക്കളക്കായി അനുവദിച്ചിട്ടുണ്ട്. ആദിവാസി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള ഐ.സി.ഡി.എസ്. സഹകരണത്തോടെ മികച്ചരീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഷോളയൂര്‍, ആനക്കട്ടി പ്രഥാമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുളള നടപടികള്‍ പുരോഗിമിക്കുന്നതായും, പുതൂര്‍ പ്രഥാമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹര കുറവ് കണ്ടെത്തുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐ.റ്റി.ഡി.പി ക്ക് നിര്‍ദേശം നല്‍കി. ശിശുമരണത്തിന്റെ യാഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് അട്ടപ്പാടിയില്‍ പ്രത്യേക പഠനം നടത്തുന്നതിനായി യുനിസെഫിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചതായും മന്ത്രി പറഞ്ഞു. തൃശൂര്‍, പാലക്കാട് മെഡിക്കല്‍ കോളജുകളുടെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തെ ഉള്‍ക്കൊളളിച്ചുകൊണ്ട് പഠനം ജനുവരി മാസത്തില്‍ ആരംഭിക്കാന്‍ കഴിയും. 2020 ഓടെ സംസ്ഥാനാത്ത് ശിശമരണ നിരക്ക് 10 ല്‍ നിന്നും 8 ആക്കാന്‍ സാധിക്കണമെങ്കില്‍ അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയണമെന്ന് മന്ത്രി പറഞ്ഞു. കോട്ടത്തറയിലും, അഗളിയിലുമായാണ് അവലോകന യോഗങ്ങള്‍ നടന്നത്് എന്‍. ഷംസുദീന്‍ എം. എല്‍. എ, എം. ബി. രാജേഷ് എം. പി. ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍, ആര്‍. ഡി. ഒ. ജെറോമിക് ജോര്‍ജ്, ആരോഗ്യകാര്യ പഞ്ചായത്ത് സ്ഥിരം അംഗം പ്രജാ നാരയണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."