ലോക കേരളസഭ ഭൂലോക തട്ടിപ്പ്; സി.പി.എമ്മിന്റെ ഫണ്ട് കണ്ടെത്തല്‍ പരിപാടിയെന്ന് വി. മുരളീധരന്‍
തിരുവനന്തപുരം: ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് സി.പി.എമ്മിന്റെ ധനസമാഹരണ പരിപാടിയായി അധപതിച്ചുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ലോക കേരള സഭയില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയവുമായി ഒരു വിധത്തിലുള്ള കൂടിയാലോചനകളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതിയെ വെല്ലുവിളിച്ചു പ്രമേയം പാസാക്കിയ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എമ്മിന് ഫണ്ട് നല്‍കുന്നവരെ വിളിച്ചു വിരുന്നുകൊടുക്കുന്ന പരിപാടിയായി ലോക കേരള സഭ സമ്മേളനം മാറി. സഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ല. പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
16 കോടി രൂപയാണ് ലോക കേരളസഭയ്ക്ക് വേദിയൊരുക്കിയിരിക്കുന്നതിന് ചെലവാക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് ഇത്രയും തുക ഇതിനായി അനുവദിക്കേണ്ട എന്തു സാഹചര്യമാണുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.
ഇത്തരം മാമാങ്കങ്ങള്‍ നടത്തുന്നതിനു പകരം പ്രവാസികള്‍ക്കായി ആദ്യം ചെയ്യേണ്ടത് നിലവിലുള്ള നിയമമനുസരിച്ച് അനധികൃത റിക്രൂട്ട്മെന്റ് തടയാനും കബളിപ്പിക്കപ്പെടുന്നവരെ രക്ഷിക്കാനുമുള്ള നടപടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."