പ്രളയത്തില്‍ നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആക്ഷേപം
മാള: മഹാപ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ മാള ടൗണിലെ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആക്ഷേപം. പ്രളയം കഴിഞ്ഞ് നാലര മാസം പിന്നിട്ടിട്ടും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നാമമാത്രമായ ധനസഹായം കൂടാതെ യാതൊരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത് ഇവിടെ വ്യാപാരികള്‍ക്ക് ഉണ്ടായത്. പലര്‍ക്കും പ്രളയത്തില്‍ നിന്നുള്ള ദുരിതത്തില്‍ നിന്ന് ഇതുവരെ കരകയറാനുമായിട്ടില്ല.
സ്ഥാപനം ഇന്‍ഷുര്‍ ചെയ്തവര്‍ക്കും നഷ്ടത്തിന്റെ ഒരുഭാഗം ലഭിച്ചിട്ടുണ്ട്. സ്റ്റുഡന്റ് ബുക്ക് സെന്റര്‍ 15 ലക്ഷം, കെ.കെ ഇലക്ട്രോണിക്‌സ് 18 ലക്ഷം, ഹരിദാസിന്റെ ചായക്കട 80000,പി.വി ശശിയുടെ ചായക്കട രണ്ട് ലക്ഷം,തൗഫീഖിന്റെ ചായക്കട 70000,ശ്രീ വെങ്കിടേശ്വര ചിപ്‌സ് 75000,ശ്രീ ഫാര്‍മ്മ ആയുര്‍വേദ ഫാര്‍മ്മസി 11 ലക്ഷം,ശാരദ ഉണ്ണികൃഷ്ണന്റെ ചായക്കട 75000,അബു ചിക്കൂസ് ചിപ്‌സ് സെന്റര്‍ 80000,ചമയം സ്റ്റുഡിയോ 7.25 ലക്ഷം,അമയ ബിസിനസ് സൊലൂഷന്‍ 10 ലക്ഷം,ഗംഗ ലോട്ടറീസ് 2.75 ലക്ഷം,കൈരളി ഹോട്ടല്‍ 13 ലക്ഷം,വാനമ്പാടി പെറ്റ്‌സ് അക്വേറിയം 7.5 ലക്ഷം,കളപ്പുരക്കല്‍ സണ്‍സ് മലഞ്ചരക്ക് 70000,ഗ്ലോബല്‍ അപ്ലയന്‍സസ് 50 ലക്ഷം,കെ.എം സ്റ്റോഴ്‌സ് 12 ലക്ഷം,ഉഷസ് തയ്യല്‍ മെറ്റീരിയല്‍സ് ഏഴ് ലക്ഷം,റൊസാന്റൊ ഇലക്ട്രിക്കല്‍ വര്‍ക്ക് നാല് ലക്ഷം,ജന്‍ ഔഷധിക്കും ജനമിത്രക്കും കൂടി 9.4 ലക്ഷം,മണപ്പുറം ഫിനാന്‍സ് ഏഴ് ലക്ഷം,വടശ്ശേരി സില്‍ക്‌സ് 60 ലക്ഷം,ഐസ് ക്യൂബ്‌സ് നാല് ലക്ഷം,ബിരിയാണി മൊബൈല്‍സ് ആറ് ലക്ഷം,പ്ലഗ്ഗിന്‍സ് മൊബൈല്‍സ് ആറ് ലക്ഷം,കിംഗ് സൂപ്പര്‍ ഷോപ്പി ഫര്‍ണ്ണീച്ചര്‍ ആന്റ് ടോയ്‌സ് 15 ലക്ഷം,കിംഗ് ഷൂമാര്‍ട്ട് 15 ലക്ഷം,കിംഗ് ഹാര്‍ഡ് വെയര്‍ എട്ട് ലക്ഷം,വിതയത്തില്‍ ഗിഫ്റ്റ് ബസാര്‍ അഞ്ച് ലക്ഷം, നീലഗിരി സ്‌പെയര്‍ പാര്‍ട്ട്‌സ് അഞ്ച് ലക്ഷം, സണ്‍ മാള തുണിക്കട 15 ലക്ഷം, കാമ്പസ് മാള മൂന്ന് ലക്ഷം, നീതി മെഡിക്കല്‍സ് 17 ലക്ഷത്തിന്റെ മരുന്നുകള്‍ കൂടാതെ മറ്റ് വസ്തുക്കളും, ശ്രീ അയ്യപ്പ പൂജാ സാധനങ്ങള്‍ മൂന്ന് ലക്ഷം, ശ്രുതി മൊബൈല്‍സ് ഒരു ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകള്‍ കൂടാതെ കംപ്യൂട്ടറടക്കമുള്ളവ, നീലിമ ട്രേഡേഴ്‌സ് 10 ലക്ഷം, കേരള സില്‍ക്‌സ് 70 ലക്ഷം, പി ഒ പി വെജിറ്റബിള്‍സ് മൂന്ന് ലക്ഷം, സിറ്റി മെഡിക്കല്‍സ് 15 ലക്ഷം, അല്‍ അക്ബര്‍ ഫുട്ട് വെയര്‍ 10 ലക്ഷം, മാത മൊബൈല്‍സ് മൂന്ന് ലക്ഷം, ഫ്രന്റ്‌സ് ഹാര്‍ഡ് വെയര്‍ 40 ലക്ഷം, യൂണിവേഴ്‌സല്‍ ഓട്ടോമൊബൈല്‍സ് നാല് ലക്ഷം, ക്യൂന്‍ മേരി ബ്യൂട്ടി ഷോപ്പ് 20 ലക്ഷം, എടാട്ടുകാരന്‍ ജ്വല്ലറി 20 ലക്ഷം, ഓജസ് മെഡിക്കല്‍സ് 20 ലക്ഷം തുടങ്ങി 50 ലക്ഷം മുതല്‍ ഒരു കോടി രൂപയോളമാമാണ് നഷ്ടങ്ങളുണ്ടായത്. ഇതുകൂടാതെ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാനായി ഫര്‍ണ്ണീഷ് ചെയ്ത വകയിലും പുതുതായി സാധനങ്ങളെടുക്കേണ്ടി വന്നതിലും ലക്ഷങ്ങളുടെ ചിലവാണുണ്ടായത്. ഭൂരിഭാഗം പേരും ലോണെടുത്തും കൊള്ളപ്പലിശക്ക് കടമെടുത്തുമാണ് ചിലവഴിച്ചത്. വീടുകള്‍ക്ക് നല്‍കിയ 10000 രൂപയുടെ സഹായം പോലും തങ്ങള്‍ക്ക് തരാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന പരാതിയും ഇവരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."