പ്രളയം: ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 34.25 കോടി
തൃശൂര്‍: പ്രളയധനസഹായമായി ജില്ലയിലെ വിവധ മേഖലകളില്‍ ഗുണഭോക്താക്കള്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 34.25 കോടി രൂപ. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട 1,25,932 പേര്‍ക്ക് പതിനായിരം രൂപവീതം 12.6 കോടിരൂപയും പട്ടികജാതിയില്‍പ്പെട്ട 14,369 ഗുണഭോക്താക്കള്‍ക്ക് 7.2 കോടിരൂപയും കൃഷി നാശം സംഭവിച്ച 22,961 പേര്‍ക്ക് കൃഷിവകുപ്പ് മുഖേന 14.45 കോടിരൂപയും ധനസഹായമായി ജില്ലാ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് മുഖേന കര്‍ഷധനസഹായത്തിനായി 3,500 ഗുണഭോക്താക്കള്‍ക്ക് നാലുകോടിരൂപ അനുവദിച്ചതായും വിവിധ പഞ്ചായത്തുകളിലെ മൃഗാശുപത്രികള്‍ വഴി തുക വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
കുടംബശ്രീ വഴി റീസര്‍ജന്റ് കേരള ലോണ്‍സ്‌കീമിന്റെ ഭാഗമായി 18884 കുടുംബങ്ങള്‍ക്ക് 116 കോടി രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. വീട് പൂര്‍ണമായും നഷ്ടപ്പെട്ട 3,498 വീടുകളുടെ പുനര്‍ നിര്‍മാണം സംബന്ധിച്ച് സ്വമേധയാ വീട് പണിയുന്നവര്‍ക്ക് 4 ലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും.
ഇവരില്‍ ഇതിനോടകം സമ്മതപത്രം നല്‍കിയ 2097 പേര്‍ക്ക് ആദ്യഗഡുവായ 95100 രൂപ വിതരണം ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍ തന്നെ വീട് പണിതുകൊടുക്കുന്നതിന് സമ്മതപത്രം നല്‍കിയവരില്‍ 460 പേര്‍ക്ക് സഹകരണവകുപ്പ് വഴി വീടുകള്‍ പണിതുകൊടുക്കുന്നുണ്ട്.
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിപ്രകാരമുളള 460 വീടുകളില്‍ 403 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപഭോക്തൃ കമ്മിറ്റി രൂപീകരിച്ച് 165 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. സഹകരണവകുപ്പ് കൂടാതെ ലയണ്‍സ് ക്ലബ് റോട്ടറി ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍ മുഖേനയും സമ്മതപത്രം തന്നവര്‍ക്ക് വീട് പണിതുകൊടുക്കുന്നു. ഇതിനായി ത്രികക്ഷി കരാര്‍ ഒപ്പിടുന്നവര്‍ക്ക് ആദ്യഗഡുവായ 95100 രൂപ അനുവദിച്ചു.
കൂടാതെ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടും ഭൂമി സംബന്ധിച്ച തര്‍ക്കമുള്ള 300ഓളം കേസുകളില്‍ ആദ്യഗഡു വിതരണം ചെയ്യുവാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തര്‍ക്കം പരിഹരിച്ച് സമ്മതപത്രം ലഭിക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായി സഹകരിച്ച് എല്ലാ താലൂക്ക് തലത്തിലും ജനു.10 മുതല്‍ അദാലത്തുകള്‍ നടത്തും. ഭാഗീകമായി വീട് തകര്‍ന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ധനസഹായം കൊടുത്തു തീര്‍ക്കുന്നതിനുള്ള നടപടിയും ദ്രുതഗതിയില്‍ നടന്നുവരുന്നു.
പ്രളയത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെയും നഷ്ടശതമാനം തെറ്റായി രേഖപ്പെടുത്തിയവരുടെയും കലക്ടറേറ്റില്‍ സ്വീകരിച്ചിട്ടുള്ള 5072 അപ്പീല്‍ അപേക്ഷകളിന്‍മേല്‍ പരിശോധന നടത്തുന്നതിന് എനിനീയര്‍മാരുടെ 40 പാനലുകള്‍ രൂപീകരിച്ച് പരിശോധനാറിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കി ജില്ലാ കലക്ടര്‍ അംഗീകരിച്ച് ലിസ്റ്റില്‍ വേണ്ടതായ മാറ്റങ്ങള്‍ വരുത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."