അജിത് പവാറിന് ആഭ്യന്തരമല്ല, സാമ്പത്തികം; ആദിത്യക്ക് പരിസ്ഥിതി, ടൂറിസം- മഹാരാഷ്ട്രയില്‍ മന്ത്രിസ്ഥാനങ്ങള്‍ തീര്‍പ്പാവുന്നു
മുംബൈ: മഹാരാഷ്ട്രാ മന്ത്രിസഭാ വിപുലീകരണത്തിനു പിറകേ ഒടുവില്‍ പുതിയ മന്ത്രിമാര്‍ക്കുള്ള വകുപ്പുവിതരണത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയാവുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന് സാമ്പത്തികമാണ് ലഭിക്കുക. നേരത്തെ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്‍.സി.പിയുടെ തന്നെ അനില്‍ ദേശ്മുഖിനാണ് ആഭ്യന്തരം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെക്ക് പരിസ്ഥിതി, ടൂറിസം വകുപ്പുകളാണ്.
അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് ലഭിക്കുക പൊതുമരാമത്ത് വകുപ്പായിരിക്കും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചവാന് ധനകാര്യമോ റവന്യൂവോ കിട്ടുമെന്നാണു കരുതിയിരുന്നത്. കോണ്‍ഗ്രസ് നേതാവായ ബാലാസാഹേബ് തൊറാട്ടിനാണ് റവന്യൂ ലഭിക്കുക. എന്‍.സി.പി നേതാക്കളായ ജയന്ത് പാട്ടീലിന് ജലസേചനവും നവാബ് മാലിക്കിന് ന്യൂനപക്ഷ ക്ഷേമവുമാണു ലഭിക്കുക.
മറ്റു മന്ത്രിമാരും വകുപ്പുകളും:
ദിലീപ് വാല്‍സെ പാട്ടീല്‍ (എന്‍.സി.പി): തൊഴില്‍, എക്‌സൈസ്
ചവാന്‍ ഭുജ്ബാല്‍ (എന്‍.സി.പി): ഭക്ഷ്യ, സിവില്‍ സപ്ലൈസ്
എക്‌നാഥ് ഷിന്‍ഡെ (ശിവസേന): നഗര വികസനം
സുഭാഷ് ദേശായി (ശിവസേന) വ്യവസായം
നിതിന്‍ റാവത്ത് (കോണ്‍ഗ്രസ്) ഊര്‍ജം
അമിത് ദേശ്മുഖ് (കോണ്‍ഗ്രസ്) സ്‌കൂള്‍ വിദ്യാഭ്യാസം
യശോമതി താക്കൂര്‍ (കോണ്‍ഗ്രസ്) വനിതാശിശുക്ഷേമം
നവാബ് മാലിക് (എന്‍.സി.പി) ന്യൂനപക്ഷ ക്ഷേമം
ജിതേന്ദ്ര അഹ്‌വാദ് (എന്‍.സി.പി) ഭവനനിര്‍മാണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."