കിടപ്പുരോഗികളുടെ പെന്‍ഷനില്‍ കയ്യിട്ടുവാരി സി.പി.ഐയുടെ ഫണ്ടു പിരിവ്, വിവാദമായപ്പോള്‍ മുഖം രക്ഷിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച് നേതാക്കള്‍
കൊല്ലം: കിടപ്പുരോഗികളുടെ ക്ഷേമ പെന്‍ഷനില്‍ കയ്യിട്ടുവാരി സി.പി.ഐയുടെ പാര്‍ട്ടിഫണ്ട് നിറയ്ക്കല്‍. അഞ്ചലിലെ കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്നാണ് സി.പി.ഐ നിര്‍ബന്ധിച്ച് ഫണ്ട് വാങ്ങിയത്. അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാന്‍ നിര്‍ദേശിച്ചത് പഞ്ചായത്ത് അംഗമാണ്. എന്നാല്‍ ക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ കഴിച്ചുള്ള തുകയാണ് ഇവര്‍ക്ക് നല്‍കിയത്. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളില്‍ നിന്നാണ് 100 രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് നിര്ബന്ധിതപ്പിരിവ് നടത്തിയത്.
അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്ഷന് എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പത്താം വാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇങ്ങനെ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തതിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സി.പി.ഐ പ്രവര്‍ത്തന ഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ അന്വേഷണം നടത്തുമെന്നറിയിച്ചാണ് തല്ക്കാലം പാര്‍ട്ടി നേതാക്കള്‍ മുഖം രക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."