മെഡിട്രീനയില്‍ ഇനി പരിശോധനകള്‍ സൗജന്യം
കൊല്ലം: അഞ്ചാം വയസിലേക്ക് കടക്കുന്ന മെഡിട്രീന ആശുപത്രിയുടെ പുതുവത്സര സമ്മാനമായി ഡോക്ടര്‍മാരുടെ എല്ലാ വിധ പരിശോധനകളും ഇന്നു മുതല്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ധനേഷ് .ടി, പബ്ലിക് റിലേഷന്‍ കണ്‍സള്‍ട്ടന്റ് അനു .എം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഓര്‍ത്തോ, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, യൂറോളജി, പീഡിയാട്രിക്സ്, ഡെന്റല്‍, കാഷ്വാലിറ്റി എന്നീ പരിശോധനകള്‍ സൗജന്യമായി ലഭിക്കും. കൂടാതെ മെഡിട്രീനയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയും ലാബ് പരിശോധനകള്‍ക്ക് 10 മുതല്ഡ 15 ശതമാനം വരെയും ഇളവുണ്ട്. പരിശോധനാനന്തരമുള്ള തുടര്‍ ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ്യ ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു. രജിസ്ട്രേഷന് ഫീസും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ ഇളവുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചതായും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."