ഉത്തരേന്ത്യന്‍ മോഡല്‍ താലിബാനിസം നടത്തിയ അക്രമിസംഘത്തെ ഉടന്‍ പിടികൂടുക: ആനാവൂര്‍ നാഗപ്പന്
കല്ലമ്പലം: ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ കന്യാസ്ത്രീയെ അപമാനിക്കാനും, അക്രമിക്കാനും ശ്രമിച്ച സംഭവം അപലപനീയമാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ക്രിമിനല്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ താലിബാനിസം സംഘപരിവാര്‍ കേരളത്തിലും നടപ്പില്‍ വരുത്താന്‍ പോവുകയാണെന്ന സന്ദേശമാണ് പള്ളിക്കല്‍ ചാഴൂര്‍ അങ്കണവാടിയില്‍ കൗണ്‍സിലിങിനെത്തിയ ഐ.സി.ഡി.എസ് കൗണ്‍സിലര്‍ സിസ്റ്റര്‍ റോസ് മേരിക്ക് നേരെ നടന്ന അതിക്രമത്തിലൂടെ വെളിവാകുന്നത്. സംഘപരിവാര്‍ സംഘത്തിന്റെ ഈ ശ്രമം കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലായെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകളെ അടിച്ചമര്‍ത്താനും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്രത്തെയും സഞ്ചാര സ്വാതന്ത്രത്തെയും ഹനിക്കാനുള്ള സംഘടിത ശ്രമമായി ഈ സംഭവത്തെ കാണണം . കേരളത്തില്‍ അടുത്തകാലത്തായി സ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ ക്രിമിനല്‍ സംഘം ബോധപൂര്‍വമായ നിരവധി അക്രമസംഭവങ്ങളാണ് നടത്തിയതെന്നും പള്ളിക്കല്‍ സംഭവത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അങ്കണവാടി വിദ്യാര്‍ഥികളായ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ അസഭ്യവര്‍ഷവും അക്രമശ്രമവും നടത്തി പാഞ്ഞടുത്ത ക്രിമിനല്‍ സംഘത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും അല്ലാത്ത പക്ഷം സി.പി.ഐ.എം നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."