കോടിയേരി പ്രതികരിക്കുന്നത് സമനില തെറ്റിയവരെപ്പോലെ: ബിന്ദു കൃഷ്ണ
കൊല്ലം: പവിത്രേശ്വരം കൈതക്കോട് എരുതനംകാട്ടില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബി. ദേവദത്തന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയാണന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പ്രദേശത്ത് വ്യക്തിപരമായി ചില ക്രിമിനല്‍ സംഘങ്ങളുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും അതിലുണ്ടായ വിള്ളലുകളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കൊലപാതകത്തെ തുടര്‍ന്ന് പിടിയിലായ ബ്രാഞ്ച് സെക്രട്ടറിയുടെ സമീപവാസി കൂടിയായ സുനിലിന് കോണ്‍ഗ്രസുമായോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായോ യാതൊരു ബന്ധവുമില്ല. വാസ്തവം ഇതാണെന്നിരിക്കെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതും പ്രതി പിടിയിലാകും മുന്‍പ് സി.പി.എം നിര്‍ദ്ദേശ പ്രകാരം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങിയതും ഗൂഡാലോചനയുടെ ഫലമായാണ്. കൊലപാതകം നടന്നയുടന്‍ ചില പ്രാദേശിക സി.പി.എം നേതാക്കള്‍ ബ്രാഞ്ച് സെക്രട്ടറിയും പ്രതിയും തമ്മിലുള്ള പൂര്‍വകാല ബന്ധത്തെ മറച്ചു പിടിച്ച് പ്രതിയെ കോണ്‍ഗ്രസുകാരനായി ചിത്രീകരികരിക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ അത് സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റെടുത്തതും തീര്‍ത്തും അപലപനീയമാണ്. ഇത്തരം പ്രസ്താവനകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും രാഷ്ട്രീയ കലാപത്തിന് ആഹ്വാനം നല്‍കാനാണ് കോടിയേരി ശ്രമിക്കുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന പവിത്രേശ്വരത്ത് കോണ്‍ഗ്രസ് വളര്‍ന്നു വരുന്നതില്‍ അസൂയപൂണ്ട സി.പി.എം പ്രാദേശിക നേതൃത്വമാണ് കൊലപാതകം കോണ്‍ഗ്രസിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും ബിന്ദുകൃഷ്ണ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."