HOME
DETAILS
MAL
പൗരത്വപ്പട്ടികക്കെതിരായ നിലപാടില്‍ പ്രതിഷേധിച്ച് ഗോവയില്‍ കോണ്‍ഗ്രസിലെ നാലു നേതാക്കള്‍ പാര്‍ട്ടി വിട്ടു, ബി.ജെ.പി കുതിരക്കച്ചവടത്തിനു തെളിവെന്ന് കോണ്‍ഗ്രസ്
backup
January 02 2020 | 17:01 PM
പനാജി: ഗോവയില്‍ നാലു കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കും എതിരായ നിലപാടില്‍ പ്രതിഷേധിച്ചാണെത്രെ പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അമോങ്കര്‍, വടക്കന്‍ ഗോവ ന്യൂനപക്ഷ സെല്‍ മേധാവി ജാവേദ് ശൈഖ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാല്‍, മുന്‍ നേതാവ് ശിവ്രാജ് താര്ക്കര് എന്നിവര്‍ പാര്‍ട്ടി വിട്ടതെന്നാണ് വിവരം. എന്നാല്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തില്‍ വീണുപോയവരാണിവരെന്നാണ് കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം.
രാജിവെച്ചവരില്‍ ജാവേദ് ശൈഖ് ഒഴികെയുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
പൗരത്വ ഭേദഗതിയും എന്‍.ആര്.സിയും സ്വാഗതം ചെയ്യുന്നതായി ഇവര്‍ പറഞ്ഞു. ഈ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."