HOME
DETAILS

ഹാജര്‍ ചട്ടം പരിഷ്‌കരിച്ചു, സി.ബി.എസ്.ഇ പൊതു പരീക്ഷക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധം

  
backup
January 02 2020 | 17:01 PM

hajar-75-c-b-se-final-exam-issue

തിരുവനന്തപുരം: സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ ഹാജര്‍ ചട്ടം പരിഷ്‌കരിച്ചതോടെ പൊതു പരീക്ഷയ്ക്കിരിക്കുന്ന പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാകും. ചട്ട പ്രകാരം 75 ശതമാനത്തില്‍ കുറവ് ഹാജര്‍ നിലയുള്ള വിദ്യാര്‍ഥികളെ പരീക്ഷക്ക് ഇരുത്തില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതലാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പൊതുപരീക്ഷ തീരുമാനിച്ചിട്ടുള്ളത്.

പരീക്ഷയെഴുതുന്നവര്‍ക്ക് ഹാജര്‍നിലയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കുക. ഹാജര്‍നില കുറവുള്ള വിദ്യാര്‍ഥികള്‍ ജനുവരിയില്‍ റീജേണല്‍ ഓഫിസുകളിലെത്തണമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. അവധികള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ജനുവരി ഏഴുവരെ അപേക്ഷ നല്‍കാം. ഇത് പരിശോധിച്ച ശേഷമാകും കൂടുതല്‍ തീരുമാനങ്ങള്‍.

പരീക്ഷയില്‍ ജയിക്കണമെങ്കില്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് വെവ്വേറെ മാര്‍ക്ക് വാങ്ങിയിരിക്കണമെന്നും ചട്ടമുണ്ട്. സി.ബി.എസ്.ഇയില്‍ 33 ശതമാനം മാര്‍ക്കാണ് ജയിക്കുന്നതിന് വേണ്ടത്. നേരത്തെതില്‍ നിന്നു വ്യത്യസ്തമായി 100ന് പകരം 80ലായിരിക്കും തിയറി പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കുകയെന്നും സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  14 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago