കിടപ്പുരോഗികളുടെ ക്ഷേമ പെന്‍ഷനില്‍ കയ്യിട്ടുവാരിയ സംഭവം: വാര്‍ഡ് മെമ്പറെ സി.പി.ഐ സസ്പെന്‍ഡ് ചെയ്തു
കൊല്ലം: കിടപ്പുരോഗികളുടെ ക്ഷേമ പെന്‍ഷനില്‍ കയ്യിട്ടുവാരി സി.പി.ഐയുടെ പാര്‍ട്ടിഫണ്ട് നിറച്ച സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ വര്‍ഗീസിനെ സി.പി.ഐ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. മൂന്നംഗ സമിതിയെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനായി നിയോഗിച്ചിട്ടുണ്ട്. ഊ മാസം 15ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മൂന്നംഗ സമതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക.
അഞ്ചലിലെ കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്നാണ് സി.പി.ഐ നിര്‍ബന്ധിച്ച് ഫണ്ട് വാങ്ങിയത്. അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാന്‍ നിര്‍ദേശിച്ചത് പഞ്ചായത്ത് അംഗം വര്‍ഗീസാണ്. ക്ഷേമ പെന്‍ഷനില്‍ നിന്നും 100 രൂപ കഴിച്ചുള്ള തുകയാണ് ഇവര്‍ക്ക് നല്‍കിയത്. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളില്‍ നിന്നാണ് 100 രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് നിര്ബന്ധിതപ്പിരിവ് നടത്തിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ അന്വേഷണം നടത്തുമെന്നറിയിച്ചാണ് തല്ക്കാലം പാര്‍ട്ടി നേതാക്കള്‍ മുഖം രക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് മെമ്പര്‍ക്കെതിരേ പാര്‍ട്ടി നിലപാട് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."