'ക്ഷേത്രങ്ങളും കുംഭമേളയും കൊണ്ടല്ല രാജ്യം പുരോഗമിക്കുക': മോദിക്കും യോഗിക്കുമെതിരെ വിമര്‍ശനവുമായി ബി.ജെ.പി വിട്ട എം.പി
ബഹ്റൈച്ച്: ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകളെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ബി.ജെ.പി വിട്ട പാര്‍ലമെന്റംഗം സാവിത്രിഭായ് ഫുലെ. കുംഭമേള കൊണ്ടും ക്ഷേത്രങ്ങള്‍ കൊണ്ടും രാജ്യം പുരോഗമിക്കില്ലെന്നും ഭരണഘടനയാണ് അതിന് പ്രാവര്‍ത്തികമാക്കേണ്ടതെന്നും സാവിത്രിഭായ് ഫുലെ പറഞ്ഞു.
പട്ടിക ജാതിക്കാര്‍ അവരുടെ അവകാശങ്ങള്‍ക്കും തൊഴിലിനും വേണ്ടി തെരുവില്‍ പോരാടുമ്പോള്‍ യോഗി സര്‍ക്കാര്‍ കുംഭമേളകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വേണ്ടി കോടികള്‍ ചെലവഴിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പട്ടിക വിഭാഗക്കാര്‍ക്കും മുസ്ലിംകള്ക്കും വയറ് നിറയ്ക്കാന്‍ കുംഭമേളക്കാവുമോ എന്നും അവര്‍ ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരം പ്രവര്ത്തനങ്ങളിലേര്പ്പെടുത്തുന്നത്. രാജ്യം ഭരിക്കേണ്ടത് ക്ഷേത്രങ്ങള്‍ കൊണ്ടോ ദൈവങ്ങളെ കൊണ്ടോ അല്ല. മറിച്ച് ഭരണഘടന അനുസരിച്ചാണെന്നും അവര്‍ പറഞ്ഞു.
ബറൈച്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി ആയി 2014 ല്‍ തിരഞ്ഞെടുക്കപ്പെട്ട സാവിത്രിഭായി കഴിഞ്ഞ മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യോഗി ആദിത്യനാഥിനോടുമുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."