HOME
DETAILS

ജനാധിപത്യത്തിലെ മൂല്യച്യുതി

  
backup
January 03 2020 | 01:01 AM

pinangode-aboobakkar-todays-article-03-01-2020

 

 


രണ്ട് നൂറ്റാണ്ട് ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ച് നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍ ഇവിടംവിട്ട ബ്രിട്ടിഷുകാര്‍ ഇപ്പോഴും നമ്മുടെ നിയമ പുസ്തകങ്ങളിലും പൊതുമണ്ഡലങ്ങളിലും പതുങ്ങിയിരുന്ന് പൊതുബോധം വെല്ലുവിളിക്കുന്നുണ്ട്. സിവില്‍ സര്‍വിസിലും എക്‌സിക്യൂട്ടീവിലും, ജുഡീഷ്യറിയിലും 'പ്രഭു'സംസ്‌കാരത്തിന്റെ മനംപിരട്ടുന്ന, മാനവികതയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ ധാരാളം. ഏഴു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത് കൊളോണിയന്‍ ദുഷ്ടലാക്ക് വരിഞ്ഞുമുറുക്കിയ വ്യവസ്ഥകളുടെ ഫലമായിട്ടാണ്. മനുഷ്യര്‍ക്കിടയില്‍ പലതരത്തിലുള്ള വിഭജന മതിലുകള്‍ ഉയര്‍ത്തി, അടിമ-ഉടമ അപരിഷ്‌കൃത സംസ്‌കാരത്തിന്റെ ദുരന്തക്കയത്തില്‍നിന്ന് മോചനമില്ലാത്ത വിധം പൗരബോധം വെല്ലുവിളിക്കപ്പെടുകയാണ്.
ഇന്ത്യന്‍ ഭരണഘടന 153-162 ആര്‍ട്ടിക്കിളുകള്‍ ഗവര്‍ണര്‍മാരെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. ഫെഡറല്‍ വ്യവസ്ഥയുടെ അന്തഃസത്ത വെല്ലുവിളിക്കുന്നതാണ് ഈ തസ്തിക. പലപ്പോഴും കേന്ദ്ര ഭരണകൂടത്തിന്റെ പി.ആര്‍.ഒമാരെ പോലെയാണ് ഗവര്‍ണര്‍മാര്‍ പെരുമാറുക. കാലാവധി നിര്‍ണയിച്ചിട്ടില്ലാത്ത, രാഷ്ട്രപതിക്ക് എത്ര കാലം വേണമെങ്കിലും നീട്ടി കൊടുക്കാവുന്ന പൊതുഭാരമാണ് ഗവര്‍ണര്‍മാര്‍. പാര്‍ക്കാന്‍ ആധുനിക രാജകൊട്ടാരം, പരിചാരക സംഘം, കണ്ണു ചിമ്മി തുറക്കുന്നതിനുപോലും അലവന്‍സുകള്‍, ശമ്പളവും യാത്രാ പടിയും മറ്റ് സൗകര്യങ്ങളും. സംസ്ഥാന ഖജനാവിന് താങ്ങാന്‍ കഴിയാത്ത വിധമുള്ള സാമ്പത്തികബാധ്യത, ഇങ്ങനെ ഒരു ജനാധിപത്യ രാജാവിനെ പ്രതിഷ്ഠിച്ചത് കൊളോണിയല്‍ ജീര്‍ണതയുടെ ഉപാസകരാണ്. ഭരണഘടന നിര്‍മാണ സമിതിക്ക് സംഭവിച്ച കയ്യബദ്ധം മാത്രമല്ല ഇത്. ബ്രിട്ടീഷ് യജമാനന്മാരുടെ കൈകടത്തലുകള്‍, അല്ലെങ്കില്‍ കടം കൊള്ളലുകള്‍, അതുമല്ലെങ്കില്‍ ഉപകാര സ്മരണകള്‍ ഇത്തരം നിയമനിര്‍മാണങ്ങളുടെ പിന്നാമ്പുറത്ത് വായിക്കാവുന്നതാണ്.
ഇന്ത്യന്‍ ജനാധിപത്യം സമ്പൂര്‍ണമായി ഇടപെടാത്ത രാഷ്ട്രപതി തസ്തികയും ജനഹിതം പ്രതിഫലിപ്പിക്കുന്നില്ല. രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ നേരിട്ടു തെരഞ്ഞെടുക്കാന്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് അവകാശം ഉണ്ടായില്ല? ആനുപാതിക പ്രാതിനിധ്യം അനുസരിച്ച് എം.പിമാരും എം.എല്‍.എമാരും തെരഞ്ഞെടുക്കേണ്ട തസ്തിക അല്ലല്ലോ രാഷ്ട്രപതി. 130 കോടി ജനങ്ങളെ സമീപിച്ചു മത്സരിച്ചു ജയിക്കുന്ന രാഷ്ട്രപതിയാവുമ്പോള്‍ ജനാധിപത്യ പ്രതിബദ്ധത കൂടും. അര്‍ധരാത്രി വിളിച്ചുണര്‍ത്തി പ്രധാന മന്ത്രിയുടെ ആപ്പീസ് നീട്ടിക്കൊടുത്ത കടലാസില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് കൊണ്ടാണ് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ രൂപീകരണ നാടകം സംഭവിച്ചത്.
കേരള സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഏജന്റിനെ പോലെ വര്‍ത്തമാനം പറയുന്നു.ഭരണഘടന കാക്കലാണ് തന്റെ പ്രധാന പണിയൊന്നു അദ്ദേഹം പറയുമ്പോള്‍ തന്റെ മാതൃസംഘടന ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ ഏറ്റവുമധികം വെല്ലുവിളിക്കപ്പെടുന്നത് ഭരണഘടനയാണ്. മതം, ജാതി, വര്‍ണം, ലിംഗം, ജന്മസ്ഥലം പരിഗണിച്ചു വിവേചനം പാടില്ലെന്ന് പറഞ്ഞ ഭരണഘടന അട്ടിമറിച്ചു മുസ്‌ലിമായി എന്ന ഒറ്റ കാരണം കൊണ്ട് പൗരത്വം നിഷേധിക്കുമെന്ന് പരസ്യമായി പാര്‍ലമെന്റിലും രാജ്യസഭയിലും നെഞ്ചുകുലുക്കി, മുഖംതിരിച്ച് അട്ടഹസിച്ചു പറഞ്ഞ അമിത് ഷാ എന്ന മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ ബില്ലാണോ കേരള ഗവര്‍ണര്‍ പാടുപെട്ടു സംരക്ഷിക്കാന്‍ ഇരിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയില്‍ 300ലധികം സ്ഥലങ്ങളില്‍ ഇന്റനെറ്റ് സേവനം നിര്‍ത്തലാക്കുന്നു. പ്രതിഷേധിച്ചവരെ നെഞ്ചിന് നോക്കി വെടിവെച്ചുകൊല്ലുന്നു. ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യന്‍ യുവത്വം തെരുവിലും കാംപസുകളിലും പോരാട്ടം നടത്തുമ്പോള്‍ ഗവര്‍ണര്‍ സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? അഞ്ഞൂറിലധികം യൂണിവേഴ്‌സിറ്റികളുള്ള ഇന്ത്യയില്‍ മുഴുവന്‍ യൂണിവേഴ്‌സിറ്റികളിലും സമരം പടര്‍ന്നിട്ടില്ലെന്ന് ഇവര്‍ ആശ്വസിക്കുന്നു. ലോകം മുഴുവന്‍ ആശങ്കയോടെ ഇന്ത്യയുടെഭാവി നോക്കിക്കാണുമ്പോള്‍ ഗവര്‍ണര്‍ പണി നിലനിര്‍ത്താനും ഉപകാരസ്മരണക്കും ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന വര്‍ത്തമാനങ്ങള്‍ മടുപ്പുളവാക്കുന്നുണ്ട്.
ആര്യന്മാര്‍ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അധിനിവേശം നടത്തി. തദ്ദേശീയരെ ആക്രമിക്കുകയും അടിച്ചു ഓടിക്കുകയും ചെയ്തു. ജീവനുംകൊണ്ട് പലായനം ചെയ്ത പലരും വനാന്തരങ്ങളില്‍ അഭയംതേടി. ഇപ്പോഴും ഇന്ത്യയില്‍ ഈ അധിനിവേശ സംസ്‌കാരം തുടരുന്നുണ്ട്. മേല്‍ ജാതിക്കോമരങ്ങള്‍ സാംസ്‌കാരിക അധിനിവേശത്തിന് ശ്രമം തുടരുകയാണ്. ബ്രാഹ്മണ്യ ജീര്‍ണത ഈശ്വരസങ്കല്‍പ്പമായി പഠിപ്പിച്ചു മനുഷ്യര്‍ക്കിടയില്‍നിന്ന് സ്‌നേഹം വകഞ്ഞുമാറ്റി പകരം സ്ഥാപിച്ച പകയുടെ പിന്‍ബലത്തിലാണ് ആര്‍.എസ്.എസ് ഭരണത്തില്‍ എത്തിയത്.
ശ്രീരാമനെ വിപണി വസ്തുവാക്കി, ഇപ്പോള്‍ ഹിന്ദുത്വം മൊത്തമായി ഉപയോഗപ്പെടുത്തി രാജ്യത്ത് അരാജകത്വമുണ്ടാക്കി അധികാരം ഉറപ്പിക്കുന്ന കുടിലതയെ സംബന്ധിച്ചാണ് കേരള ഗവര്‍ണര്‍ പഠിക്കേണ്ടത്. തനിക്ക് രാഷ്ട്രീയ അജണ്ട ഇല്ലെന്നു പറയുന്ന ഗവര്‍ണര്‍ മറ്റെന്ത് അജണ്ടയാണ് ഉള്ളത് എന്നു കൂടി പറയണം. തിരുവനന്തപുരത്തെ രാജ്ഭവന്‍ എന്ന ആധുനിക രാജകൊട്ടാരത്തില്‍ ഇരുന്നു കേരളീയരുടെ മനസ്സ് വായിക്കാന്‍ കഴിയില്ല. ഇവിടെ മതേതരത്വത്തിന് നൂറ് മാര്‍ക്കുണ്ട്. ഹിന്ദുത്വ ഭീകരതക്കു പൂജ്യവും. ഹിന്ദു ഐക്യവേദി നേതാവായ കുമ്മനത്തിന് കഴിയാത്തത്, ശ്വാസോച്ഛ്വാസത്തില്‍ പോലും വര്‍ഗീയത മാത്രം കൊണ്ടുനടന്ന ശശികലക്ക് കഴിയാത്തത്, ശ്രീധരന്‍പിള്ളക്കും സുരേന്ദ്രനും, മുരളിക്കും, എന്തിനധികം പണ്ടു മരിച്ചുപോയ ജനസംഘം - ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പോലും സാധിക്കാത്തത് കേരളത്തില്‍ അസാധ്യമാണ്.
ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്നാണ് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ഇവിടെ പള്ളിക്കൂടങ്ങളില്‍ പഠിച്ചത്, ഒരു തെരുവില്‍ ഒന്നിച്ചാണ് കളിച്ചു വളര്‍ന്നത്, അവര്‍ക്കിടയില്‍ വിഭജനത്തിന്റെ മതിലുണ്ടാക്കാന്‍ അനുവദിക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
എവിടെ നിര്‍ഭയമാകുന്നു മാനസം
എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം
എവിടെ വിജ്ഞാനം പൂര്‍ണ സ്വതന്ത്രമായി
അവികലമായി വിരാജിപൂ നിത്യവും
എവിടിടുങ്ങിയ തുണ്ടുകളാകും
നീ അവയില്‍ രാഷ്ട്രമതിലിന്‍ നിരകളാല്‍
ഒഎവിടെ സത്യത്തിന്‍ ആഴത്തില്‍ നിന്നു താന്‍
ഉറവെടുക്കുന്നു വാക്കുകളൊക്കെയു
മുക്തി തന്റെയാ സ്വര്‍ഗരാജ്യം
അതിങ്കലേക്കന്റെ നാടൊന്നുണര്‍ന്നാവു ദൈവമേ
രവീന്ദ്രനാഥ് ടാഗോറിന്റെ ഈ വരികള്‍ കാലമേറെ കഴിഞ്ഞാലും കാലികം തന്നെ. ഭാരതാംബയുടെ മാറില്‍ ചോരപ്പുഴ ഒഴുക്കിയ വംശീയ ഭ്രാന്തന്‍മാരില്‍ നിന്ന് ഭരണഘടനക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. മീററ്റ് പൊലിസ് ഇന്‍സ്‌പെക്ടര്‍ പ്രതിഷേധിച്ച മുസ്‌ലിംകളോട് പാകിസ്താനില്‍ പോകാനാണ് പറയുന്നത്. യു.പി കത്തിക്കുകയാണ്. പൊലിസ് വീട് വീടാന്തരം കയറി നായാട്ടു തുടരുന്നു. കേരള ഗവര്‍ണര്‍ക്ക് അനക്കമില്ല. നിയമവാഴ്ച ഹിന്ദുത്വ ഭീകരര്‍ അട്ടിമറിച്ച സാഹചര്യം അടിക്കടി ഉണ്ടായപ്പോഴും ഭരണഘടന കാവല്‍ക്കാര്‍ക്ക് അനക്കം ഉണ്ടായില്ല. ദേശീയ പൗരത്വ നിയമ ഭേദഗതി ന്യായീകരിച്ചു നടക്കുന്നതല്ല ഗവര്‍ണര്‍ പദവി.ഭരണഘടനാ സ്ഥാപനങ്ങളുടെ മഹത്വം മനസ്സിലാക്കാത്തവര്‍ ജനാധിപത്യത്തിന്റെ ഭാരം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  9 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  9 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  9 days ago