HOME
DETAILS
MAL
ശൈഖ് മുഹമ്മദ് സേവനവീഥിയിലെ അഞ്ച് പതിറ്റാണ്ട്
backup
January 01 2019 | 10:01 AM
#ആഷിര്‍ മതിലകം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യത്തിന്റെ സേവകനായി അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു. 1968 നവംബര്‍ ഒന്നിന് ദുബൈ പൊലിസിന്റെ മേധാവിയയാണ് ശൈഖ് മുഹമ്മദ് ചുമതലകള്‍ ഏറ്റെടുക്കുന്നത്. 1971 ല്‍ പ്രതിരോധമന്ത്രിയായി മന്ത്രിസഭയിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 1974 ജനുവരിയിലാണ് ദുബൈയുടെ കിരീടാവകാശിയാകുന്നത്.
2006 ജനുവരിയില്‍ സഹോദരന് ശൈഖ് മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് ശൈഖ് മുഹമ്മദ് ഭരണാധികരിയായി. ദുബൈയുടെ പുതിയ കണ്ടുപിടിത്തങ്ങളും അദേഹത്തിന്റെ അസാധാരണ പ്രവര്‍ത്തനങ്ങളും ശൈഖ് മുഹമ്മദിനെ ലോകത്തിലെ തന്നെ ഏറ്റവും പ്രഗല്ഭനായ ഭരണാധികാരികളില്‍ ഒരാളാക്കി അറിയപ്പെട്ടു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്‍, ദുബൈ മീഡിയ സിറ്റി, ദുബൈ ഇന്റര്‍നെറ്റ് സിറ്റി തുടങ്ങി ലോകശ്രദ്ധ ദുബൈയിലേക്ക് ആകര്‍ഷിച്ച ആശയങ്ങളുടെ പിന്നിലെല്ലാം ശൈഖ് മുഹമ്മദിന്റെ കരങ്ങളായിരുന്നു.
ചുമതലകളില്‍ അമ്പത് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് നന്ദി അറിയിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് സന്ദേശമയച്ചു. സേഷ്യല്മീഡയിലൂടെയും മറ്റും പ്രവസലോകം അദേഹത്തിന് ആശംസകള്‍ നേര്‍ന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."