പച്ചക്കറി വില; നടുവൊടിക്കുന്നു
ഒറ്റപ്പാലം: പച്ചക്കറി വിലക്കയറ്റം കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും കനത്ത വരള്‍ച്ചയില്‍ കൃഷി നശിച്ചതാണ് കേരളത്തില്‍ പച്ചക്കറി വില വര്‍ധിക്കുന്നതിന് കാരണമായത്. വേനല്‍ മഴയും കൃഷിനാശത്തിന് ഇടയാക്കിയിരുന്നു. വിലക്കയറ്റം കുടുംബ ബഡ്ജറ്റുകളെ തകിടം മറിച്ചിരിക്കുകയാണ്. പച്ചക്കറി മൊത്ത വിപണിയില്‍ തക്കാളിക്ക് 60, ബീന്‍സിന് 70, പയറിന് 40 എന്നിങ്ങനെയാണ് ഇന്നലെ കിലോ വില. കാബേജ് (30), മുരിങ്ങക്ക (37), വെണ്ടക്ക (30) എന്നിവയുടെയെല്ലാം വില മുകളിലേയ്ക്കു തന്നെയാണ്. സവാളയുടെ വില 16 രൂപയായി തന്നെ തുടരുമ്പോള്‍ കാരറ്റിന്റെ കാര്യത്തില്‍ മാത്രമാണ് വില കുറഞ്ഞിരിക്കുന്നത്. 33 രൂപ. പത്ത് രൂപയ്ക്ക് ഒന്നര കിലോ വരെ തക്കാളി ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കിലോയ്ക്ക് 60 രൂപ വരെയായി ഉയര്‍ന്നത്. പച്ചക്കറി വില വര്‍ധിക്കുന്നത് തങ്ങളെ പ്രതികൂലമായാണ് ബാധിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."