HOME
DETAILS
MAL
ബിഹാറില്‍ പ്രതിഷേത്തില്‍ പങ്കെടുത്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
January 03 2020 | 06:01 AM
പട്ന: ബിഹാറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു പുത്ര, ഹിന്ദു സമാജ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരടക്കം ആറു പേരാണ് അറസ്റ്റിലായത്.
ഡിസംബര്‍ 20നായിരുന്നു സംഭവം. 18കാരനായ ആമീര്‍ ഹാന്ജില എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ പ്രതിഷേധം പിരിച്ചുവിടാന്‍ പൊലിസ് നടപടി തുടങ്ങിയതോടെ തിരിച്ചു പോകുകയായിരുന്ന യുവാവിനെ ഒരു സംഘം യുവാക്കള്‍ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 31നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവന്‍ ആഴത്തില്‍ മുറിവുകള്‍ കണ്ട ആമിറിന്റെ തലയും അടിച്ചു തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."