'മുത്വലാഖ് ലിംഗസമത്വവുമായി ബന്ധപ്പെട്ടത്, മതവിഷയത്തില്‍ കൈകടത്തലല്ല; ശബരിമലയിലേത് ആചാര പ്രശ്‌നം': വിവാദ പരാമര്‍ശവുമായി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്വലാഖ് ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണെന്നും മതവിഷയത്തില്‍ കൈകടത്തലല്ലെന്നുമാണ് മോദിയുടെ വാദം. അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു.
സാമൂഹ്യനീതിയും ലിംഗസമത്വും മുന്നില്‍ക്കണ്ടാണ് മുത്വലാഖില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇത് മതവിഷയത്തില്‍ കൈകടതത്തലല്ല. അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും സുപ്രിംകോടതിയില്‍ വനിതാ ജഡ്ജിയുടെ ഭിന്നാഭിപ്രായം സൂക്ഷമതയോടെ വായിക്കണമെന്നും മോദി പറഞ്ഞു.
മുത്വലാഖ് ഓര്‍ഡിനന്‍സ് സുപ്രിംകോടതി വിധിക്കുശേഷം കൊണ്ടുവന്നതാണ്. ഭരണഘടനയ്ക്ക് അനുസൃതമായി ഇതിനൊരു പരിഹാരം കൊണ്ടുവരുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഏതാണ്ട് എല്ലാ ഇസ്‌ലാമിക രാജ്യങ്ങളും മുത്വലാഖ് നിരോധിച്ചിട്ടുണ്ട്. പാകിസ്താനില്‍ പോലും മുത്വലാഖ് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊരു ലിംഗസമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പ്രശ്‌നമാണ്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല. അതുകൊണ്ട് രണ്ടും രണ്ടായി കാണണമെന്നും മോദി പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."