HOME
DETAILS
MAL
വനിതാ മതില് രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റം: മുഖ്യമന്ത്രി
backup
January 01 2019 | 15:01 PM
തിരുവനന്തപുരം: വനിതാ മതില് ചരിത്രസംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ പ്രശംസ കൊണ്ടു മൂടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. വനിത മതില് തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം ഒരു മാസം കൊണ്ടാണ് തീര്‍ത്തത്. വനിതാ മതില് സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്കിയ എല്ലാ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാന മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക വര്‍ഗീയ ശക്തികള്‍ക്കു താക്കീതാണ് വനിതാ മതില്. കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമ ചിന്തയ്ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാമതില്‍ മാറി. ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."