പൗരത്വബില്ലിനെതിരെ യോജിച്ച പ്രവർത്തനം അനിവാര്യം: റാബിഖ് മലയാളി പ്രതിഷേധ സംഗമം
ജിദ്ദ: രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനാണ് പൗരത്വ ഭേദഗതി ബില്ല് കാരണമാകുന്നതെന്നും ഇതിനെതിരെ പ്രതി രോധം തീർക്കാൻ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരു ടെയും യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും റാബിഖിലെ വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്‌മയായ 'റാബിക് മലയാളി കൂട്ടായ്‌മ' സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഡോ. അജയ് ദാമോദരൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. തീവ്ര ആശയോപാധികൾ ഫലം കാണാത്ത ഫാഷിസ്റ്റ് ഭരണകൂടത്തിന് വർഗീയ ധ്രുവീകരണത്തിന്റെ മറ്റൊരു തന്ത്രം മെനയാനുള്ള കുത്സിത ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ചെയ്തികൾക്കെതിരെ ജനകീയ മുന്നേറ്റത്തിലൂടെ രാജ്യത്തിന്റെ ഐക്യവും സഹിഷ്‌ണുതയും നിലനിർത്താൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാബിഖ് മലയാളി കൂട്ടായ്‌മ ചെയർമാൻ ശറഫുദ്ദീൻ കരേക്കാട് അധ്യക്ഷത വഹിച്ചു. ഡോ.സുബൈർ, മുഷ്ത്താഖ്, അബ്‌ദുൽ കരീം പോത്തുകല്ല്, ശാഹുൽ ഹമീദ് ചേളാരി, ഹംസ ഫൈസി, ജാസിർ കൊടിയത്തൂർ, റഫീഖ് ചുങ്കത്തറ, യാസർ, മജീദ് എന്നിവർ സംസാ രിച്ചു. അബ്‌ദുൽ ഗഫൂർ ചേലേമ്പ്ര സ്വാഗതവും അനൂപ് കൃഷ്‌ണൻ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."