HOME
DETAILS

മഹാറാലി: മെട്രോയ്ക്ക് റെക്കോര്‍ഡ് നേട്ടം

  
backup
January 03 2020 | 08:01 AM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1


സ്വന്തം ലേഖിക
കൊച്ചി: പുതുവര്‍ഷദിനത്തില്‍ മുസ്‌ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാണിജ്യതലസ്ഥാനത്ത് നടത്തിയ സി.എ.എ സമരപ്രഖ്യാപന മഹാറാലി കൊച്ചി മെട്രോയ്ക്ക് സമ്മാനിച്ചത് ചരിത്രനേട്ടം. 1,25,131 പേരാണ് റാലി നടന്ന ദിനം മെട്രോയില്‍ യാത്ര ചെയ്തത്. വൈറ്റില, ആലുവ, മഹാരാജാസ് തുടങ്ങിയ മെട്രോ സ്റ്റേഷനുകളില്‍ ടിക്കറ്റെടുക്കാന്‍ നീണ്ടവരി തന്നെ രൂപപ്പെട്ടു.
ഏറെ കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടിക്കറ്റ് ലഭിച്ചത്. സാധാരണ ദിവസങ്ങളില്‍ അറുപതിനായിരത്തോളം പേരാണ് മെട്രോയില്‍ ഒരു ദിവസം യാത്ര ചെയ്യുന്നത്. പുതുവര്‍ഷം, ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് യാത്രാസമയം ദീര്‍ഘിപ്പിച്ചതിനെതുടര്‍ന്ന് ഡിസംബര്‍ 28ന് 90,332 പേര്‍ യാത്ര ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് 34,799 പേര്‍ അധികമാണ് റാലി നടന്ന ദിനം മെട്രോയില്‍ യാത്ര ചെയ്തത്.
ഉച്ചയ്ക്കുശേഷം തിങ്ങിനിറഞ്ഞാണ് മെട്രോ ഓടിയത്. ഇതിനു മുന്‍പ് 2017ലാണ് കൊച്ചി മെട്രോയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സൗജന്യയാത്രയിലാണ് ഇത്രയും പേര്‍ കയറിയത്.
എന്നാല്‍ മുഴുവന്‍ ടിക്കറ്റ് നിരക്കില്‍ റാലി ദിനത്തില്‍ 1,25,131 പേര്‍ യാത്ര ചെയ്തതുവഴി കൊച്ചി മെട്രോയ്ക്ക് വന്‍വരുമാന നേട്ടമാണുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago